ഏഷ്യന്‍ ഗെയിംസ് റെക്കോര്‍ഡോടെ അവിനാഷ് സാബ്ലെയ്ക്ക് സ്റ്റീപിള്‍ ചെയ്‌സില്‍ സ്വര്‍ണം; ഷോട്ട്പുട്ടില്‍ സ്വര്‍ണമണിഞ്ഞ് തജീന്ദര്‍പാല്‍ സിങ്

ഹാങ്ചൗ: 19ാം ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില്‍ നേട്ടം കൊയ്യുന്നത് തുടര്‍ന്ന് ഇന്ത്യ. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി. എട്ട് മിനിറ്റ് 19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് താരം സ്വര്‍ണമണിഞ്ഞത്.

പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ സിങും സ്വര്‍ണം നേടി. അവസാന ശ്രമത്തില്‍ മികച്ച ദൂരം കണ്ടെത്തിയാണ് തജീന്ദറിന്റെ സ്വര്‍ണനേട്ടം. 20.36 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് തജീന്ദര്‍പാല്‍ സിങ് തൂര്‍ സ്വര്‍ണമണിഞ്ഞത്. ഇതോടെ ഇന്ത്യയുടെ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 13 ആയി. 17 വെള്ളിയും 16 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതോടെ 45 ആയി.

ALSO READ-പെണ്‍മക്കളെ കെട്ടിപിടിച്ച് അമ്മ സ്വയം തീകൊളുത്തി; ഭര്‍ത്താവുമായുള്ള പിണക്കം തീര്‍ക്കാനെത്തിയ അച്ഛനടക്കം നാലുപേര്‍ക്ക് ദാരുണമരണം

ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനമായ ഞായറാഴ്ച ഷൂട്ടിങ്ങിലാണ് ഇന്ത്യ തിളങ്ങിയത്. പുരുഷന്‍മാരുടെ വ്യക്തിഗത ട്രാപ് ഷൂട്ടിങ്ങില്‍ കിയാനന്‍ ഡാറിയസ് ചെനായ് വെങ്കലം നേടി. പുരുഷന്‍മാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തിലും ചെനായ് സ്വര്‍ണം നേടിയിരുന്നു.

Exit mobile version