മെസിയെ ഓടി വന്ന് കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടത് അമ്മയല്ല: സോഷ്യല്‍ ലോകത്ത് നിറഞ്ഞ് പാചകക്കാരിയോടുള്ള താരത്തിന്റെ സ്‌നേഹം

ലോകകപ്പ് ഫുട്‌ബോള്‍ കിരീടം ഉറപ്പിച്ച സന്തോഷം ലിയോണല്‍ മെസി പങ്കിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗ്രൗണ്ടിലേക്ക് ഓടിയെത്തി മെസിയെ ആലിംഗനം ചെയ്ത സ്ത്രീ മെസിയുടെ അമ്മയാണ് എന്ന് പറഞ്ഞ് ചിത്രം പ്രചരിത്തിരുന്നു. എന്നാലത് അര്‍ജന്റീന ടീമിന്റെ പാചക്കാരിയായ അന്റോണിയോ ഫാരിയസ് ആയിരുന്നു.

സമ്മാനദാനച്ചടങ്ങില്‍ മൈതാനത്ത് നിന്ന മെസിയെ പിന്നില്‍ നിന്നെത്തിയ അന്റോണിയോ തൊട്ടുവിളിക്കുകയായിരുന്നു. അന്റോണിയോയെ കണ്ടതും മെസി ചേര്‍ത്തുപിടിച്ചു. കാരണം പത്തുവര്‍ഷമായി അന്റോണിയ ടീമിനൊപ്പമുണ്ട്. കോപ അമേരിക്ക ചാംപ്യന്മാരായപ്പോഴും ഫൈനലി സിമ ചാംപ്യന്മാരായപ്പോഴും അന്റോണിയോയും കൈപ്പുണ്യം അര്‍ജന്റീന ടീം രുചിച്ചറിഞ്ഞു.

ഖത്തര്‍ ലോകകപ്പിലും താരങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തിയത് അന്റോണിയോയുടെ പാചകം ആയിരുന്നു. നാല്‍പത്തി രണ്ടുകാരിയായ അന്റോണിയോ സാന്റ ഫെ പ്രവശ്യയില്‍ നിന്നുള്ളയാളാണ്. 2018ലെ ലോകകപ്പിനിടെ പിറന്നാള്‍ ആഘോഷിച്ച മെസിക്കായി മൂന്ന് സ്‌പെഷല്‍ കേക്കാണ് അവര്‍ തയ്യാറാക്കിയിരുന്നത്. അന്റോണിയോടുള്ള മെസിയുടെ സ്‌നേഹമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്.

Exit mobile version