സ്വിറ്റ്‌സര്‍ലാന്‍ഡിനെ പൂട്ടി, ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍

ദോഹ: സ്വിറ്റ്‌സര്‍ലാന്‍ഡിനെ ഒരു ഗോളിന് തകര്‍ത്ത് ബ്രസീല്‍. കാസെമിറോയാണ് ബ്രസീലിനായി ഗോള്‍ നേടിയത്. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരുടീമിനും ഗോള്‍ നേടാനായിരുന്നില്ല.

ബ്രസീലിനായി റിച്ചാര്‍ലിസണനും വിനീഷ്യസ് ജൂനിയറും പന്തുമായി സ്വിസ് വലകളെ ലക്ഷ്യമാക്കി മുന്നേറിയെങ്കിലും ഗോള്‍ ആയില്ല. ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റം നടത്തിയതും ബ്രസീലായിരുന്നു.

രണ്ടാം പകുതിയില്‍ റോഡ്രിഗോയെ നിരത്തിലിറക്കിയായിരുന്നു ബ്രസീലിന്റെ കളി. സെര്‍ബിയയ്ക്കെതിരായ മത്സരത്തില്‍ കങ്കാലിനേറ്റ പരുക്ക് മൂലം സൂപ്പര്‍ താരം നെയ്മര്‍ ഇത്തവണ മത്സരത്തിനിറങ്ങിയിരുന്നില്ല. നെയ്മറിനു പുറമെ എട്ട് അറ്റാക്കര്‍മാരെയാണ് ടിറ്റെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

സെര്‍ബിയയ്ക്കെതിരെ പരുക്കേറ്റ് നെയ്മര്‍ കയറിയപ്പോള്‍ റോഡ്രിഗോ ആയിരുന്നു പകരം പൊസിഷനില്‍ കളിച്ചിരുന്നത്.

Exit mobile version