ഇന്ത്യന്‍ ക്രിക്കറ്റില്‍ ലിംഗനീതി; വനിത, പുരുഷ താരങ്ങള്‍ക്ക് തുല്യവേതനമെന്ന ചരിത്ര പ്രഖ്യാപനവുമായി ബിസിസിഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ത്രീ-പുരുഷ താരങ്ങള്‍ക്ക് ഇനി തുല്യവേതതനം. പുരുഷ താരങ്ങള്‍ക്ക് നിലവില്‍ നല്‍കുന്നതിന്റെ തുല്യമായ വേതനം വനിതാ താരങ്ങള്‍ക്കും നല്‍കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.

ട്വീറ്ററിലൂടെയാണ് ജയ് ഷാ ഈ ചരിത്ര തീരുമാനം അറിയിച്ചത്. മാച്ച് ഫീയായാി ഓരോ താരങ്ങള്‍ക്കും നല്‍കുന്ന വേതനത്തിലാണ് തുല്യത കൊണ്ടുവരുന്നത്. പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യവേതനം നല്‍കുന്നതിലൂടെ ലിംഗസമത്വം ഇന്ത്യന്‍ ക്രിക്കറ്റ് കൈകൊണ്ടുവെന്ന് ജയ് ഷാ വ്യക്തമാക്കി.

also read- സര്‍ക്കാര്‍ ജോലിക്ക് വിലങ്ങുതടി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കള്ളക്കേസ്; സരിന്റെ ഓട്ടോയില്‍ നിന്നും കണ്ടെടുത്തത് മറ്റൊരിടത്ത് നിന്ന് ശേഖരിച്ച മാംസമെന്ന് വാച്ചര്‍

ബിസിസിഐയുടെ സെക്രട്ടറിയായി രണ്ടാം ഊഴം ലഭിച്ചതിനുപിന്നാലെയാണ് ജയ് ഷായുടെ ചരിത്ര തീരുമാനം. നിലവില്‍ പുരുഷതാരങ്ങള്‍ക്ക് ടെസ്റ്റില്‍ 15 ലക്ഷവും ഏകദിനത്തില്‍ ആറുലക്ഷവും ട്വന്റി 20യില്‍ മൂന്ന് ലക്ഷവുമാണ് പ്രതിഫലം. ഇനി മുതല്‍ അതേ മാച്ച് ഫീ വനിതകള്‍ക്കും ലഭ്യമാകും.

Exit mobile version