വേദനയിൽ ആണ്, ഇത് അവസാനത്തെ ശസ്ത്രക്രിയ ആകുമെന്ന് പ്രതീക്ഷിക്കുന്നു; പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം എന്ന് ശുഐബ് അക്തർ

ഓസ്ട്രേലിയ: തനിക്ക് ഡോക്ടർമാർ നിർദേശിച്ച ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷം ആരാധകർക്കായി പുതിയ വി‍ഡിയോ പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തർ. കാൽ മുട്ടിനാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഇപ്പോൾ ശസ്ത്രക്രിയ കഴിഞ്ഞതായും ആരോഗ്യം വീണ്ടെടുക്കാൻ എല്ലാവരും പ്രാർഥിക്കണമെന്നും ശുഐബ് അക്തർ പ്രതികരിച്ചു.

11 വര്‍ഷമായി അക്തർ കാൽമുട്ടിന് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. നാല്– അഞ്ച് വർഷം കൂടി കളിക്കാൻ സാധിക്കുമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ വീൽചെയറിൽ ആയിപോയേനെ– എന്നാണ് തരം വിഡിയോയിൽ പറയുന്നത്.

‘എനിക്കു നാലോ, അഞ്ചോ വർഷം കൂടി ക്രിക്കറ്റ് കളിക്കാൻ സാധിക്കുമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്താൽ ഞാന്‍ വീൽചെയറിൽ തന്നെ ഇരിക്കേണ്ടി വരുമായിരുന്നു. അതുകൊണ്ടാണു ഞാൻ ക്രിക്കറ്റിൽനിന്നു വിരമിച്ചത്’.

ALSO READ- കഞ്ചാവ് ഇനിയും ഉപയോഗിക്കും, എൻ്റെ ചോരയും ജീവിതവും ആണ്; പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച കേസിൽ അറസ്റ്റിലായ വ്ലോഗർ

‘ഞാൻ ഇപ്പോൾ വേദനയിലാണ്. നിങ്ങളുടെ പ്രാർഥനകൾ ഉണ്ടാകണം. ഇതെന്റെ അവസാന ശസ്ത്രക്രിയ ആകുമെന്നു പ്രതീക്ഷിക്കുന്നു.’– അക്തർ വ്യക്തമാക്കി.
ഓസീസിൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷം ആശുപത്രിയിൽ നിരീക്ഷണത്തിലാണ് അക്തർ. താരം മുന്‍പ് കാൽമുട്ടിന് അഞ്ചോളം ശസ്ത്രക്രിയകൾക്കു വിധേയനായിരുന്നു. പാകിസ്ഥാനു വേണ്ടി 224 രാജ്യാന്തര മത്സരങ്ങൾ കളിച്ച അക്തർ 444 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

Exit mobile version