ഉത്തേജകമരുന്നിന്റെ ഉപയോഗം : ബ്രിട്ടീഷ് താരത്തിന് സസ്‌പെന്‍ഷന്‍,ഒളിംപിക് മെഡല്‍ തിരിച്ചെടുത്തേക്കും

Olympics | Bignewslive

ലണ്ടന്‍ : ടോക്കിയോ ഒളിംപിക്‌സില്‍ പുരുഷ 4-100 മീറ്റര്‍ റിലേയില്‍ വെള്ളി നേടിയ ബ്രിട്ടീഷ് ടീമംഗം സിജിന്‍ഡു ഉജായെ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് താല്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു.

മൂത്രസാംപിളില്‍ നിരോധിത മരുന്നിന്റെ സാന്നിധ്യം തെളിഞ്ഞതിനാലാണ് നടപടി. ഇതോടെ ഒളിംപിക്‌സില്‍ മത്സരിച്ച ബ്രിട്ടീഷ് ടീം അയോഗ്യരാക്കപ്പെട്ടേക്കും. ഇവരുടെ മെഡലും തിരിച്ചെടുത്തേക്കുമെന്നാണ് വിവരം. മത്സരത്തില്‍ ഇവര്‍ വെള്ളി നേടിയിരുന്നു. കുറ്റം തെളിഞ്ഞാല്‍ താരത്തിന് 4 വര്‍ഷം വരെ വിലക്ക് ലഭിക്കാനാണ് സാധ്യത.ഇരുപത്തിയേഴുകാരനായ ഉജായെക്കൂടാതെ മൂന്ന് അത്‌ലറ്റുകളെക്കൂടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.

1500 മീറ്ററില്‍ ബഹ്‌റൈനെ പ്രതിനിധീകരിച്ച മൊറോക്കന്‍ വംശജനായ സാദിഖ് മിഖു, ജോര്‍ജിയയുടെ ഷോട്പുട് താരം ബെനിക് അബ്രമ്യാന്‍, കെനിയന്‍ സ്പ്രിന്റര്‍ മാര്‍ക് ഒട്ടീനോ ഒഡിയാംബോ എന്നിവരാണ് സസ്‌പെന്‍ഷന്‍ നേരിടുന്നത്.

Exit mobile version