ഒളിമ്പിക്സ് : അമ്പെയ്ത്ത് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍

ടോക്കിയോ:അമ്പെയ്ത്ത് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ ദീപിക കുമാരി-പ്രവീണ്‍ ജാദവ് സഖ്യം ചൈനീസ് തായ്പെയ് സഖ്യത്തെ തോല്‍പ്പിച്ചു. അടുത്ത എതിരാളികള്‍ കരുത്തരായ ദക്ഷിണ കൊറിയയാണ്.

ആദ്യ മെഡല്‍ പോരാട്ടത്തിലാണ് ഇന്ത്യന്‍ സഖ്യം ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുന്നത്. അമ്പെയ്ത്തില്‍ മെഡല്‍ പ്രതീക്ഷ പകരുന്ന പ്രകടനമാണ് ഇന്ത്യന്‍ താരങ്ങളായ ദീപിക കുമാരിയും പ്രവീണ്‍ ജാദവും കാഴ്ചവച്ചത്.

അവസാന സെറ്റ് വരെ ആവേശോജ്വലമായ മത്സരത്തിനൊടുവിലാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ദീപിക കുമാരിയുടെ പ്രകടനമാണ് ഇന്ത്യയെ തുണച്ചത്. മൂന്ന് ശ്രമങ്ങള്‍ ഒഴികെ ബാക്കിയെല്ലാ ശ്രമങ്ങളിലും കൃത്യം പത്ത് പോയിന്റ് കണ്ടെത്തിയ ദീപിക കുമാരിയുടെ പ്രകടനമാണ് ചൈനീസ് സഖ്യത്തെ തളച്ചത്.

ഇന്ന് തന്നെ ക്വാര്‍ട്ടര്‍ മത്സരവും, ശേഷം ഫൈനല്‍ മത്സരങ്ങളും ആരംഭിക്കും. ഇന്ത്യ ഏറെ പ്രതീക്ഷ വയ്ക്കുന്ന ഇനമാണ് അമ്പെയ്ത്ത്. ലോക ഒന്നാം നമ്പര്‍ താരമാണ് ദീപിക കുമാരി. പരിചയ സമ്പന്ന കുറഞ്ഞ, ആദ്യമായി ഒളിമ്പിക്സില്‍ എത്തുന്ന താരമാണ് പ്രവീണ്‍ ജാദവ്.

Exit mobile version