വിരാട് കോഹ്‌ലി മികച്ച ബാറ്റ്സ്മാന്‍ മാത്രമല്ല, ലോകത്ത് ഏറ്റവും മോശമായി പെരുമാറുന്ന കളിക്കാരനുമാണ്; കോഹ്‌ലിയെ രൂക്ഷമായി വിമര്‍ശിച്ച് നസറുദ്ദീന്‍ ഷാ

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നസറുദ്ദീന്‍ ഷാ കോഹ്‌ലിക്കെതിരെ രംഗത്തെത്തിയത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കെതിരെ രൂക്ഷ പരാമര്‍ശവുമായി ബോളിവുഡ് താരം നസറുദ്ദീന്‍ ഷാ. കോഹ്‌ലിയുടെ എല്ലാ മികവുകളും അദ്ദേഹത്തിന്റെ അഹങ്കാരത്തിലും മോശം പെരുമാറ്റത്തിലും മുങ്ങിപ്പോകുകയാണെന്ന് നസറുദ്ദീന്‍ ഷാ പറഞ്ഞു. കോഹ്‌ലി ലോകത്തിലെ ഏറ്റവും മോശം സ്വഭാവമുള്ള കളിക്കാരനാണെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നസറുദ്ദീന്‍ ഷാ കോഹ്‌ലിക്കെതിരെ രംഗത്തെത്തിയത്. ‘വിരാട് കോഹ് ലി ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ മാത്രമല്ല, ലോകത്ത് ഏറ്റവും മോശമായി പെരുമാറുന്ന കളിക്കാരനുമാണ്. ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ മികവെല്ലാം താരത്തിന്റെ അഹങ്കാരത്തിനും മോശം പെരുമാറ്റത്തിലും മുങ്ങിപ്പോകുകയാണ്’ എന്നായിരുന്നു നസറുദ്ദീന്‍ ഷായുടെ പോസ്റ്റ്.

തനിക്കെതിരേ വിമര്‍ശം ഉന്നയിച്ച ക്രിക്കറ്റ് പ്രേമിയോട് രാജ്യം വിടാന്‍ പറഞ്ഞ വിരാടിന്റെ പ്രസ്താവനയെ പരിഹസിച്ചു തനിക്ക് രാജ്യം വിടാന്‍ ഉദ്ദേശ്യമില്ലെന്നും നസറുദ്ദീന്‍ ഷാ കൂട്ടിച്ചേര്‍ത്തു. ഓസീസ് പര്യടനത്തിലെ കോഹ്‌ലിയുടെ പെരുമാറ്റമാണ് ഈ വിമര്‍ശനത്തിന് ആധാരം. ഓസീസ് ക്യാപ്റ്റന്‍ ടിം പെയിനുമായി മൈതാനത്ത് കൊമ്പു കോര്‍ത്ത കോഹ്‌ലിയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Exit mobile version