ബാറ്റ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനലില്‍ സിന്ധുവിന് കിരീടം

ചരിത്രം കുറിച്ച് സിന്ധു

ഗ്വങ്‌ചോ : ബാറ്റ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം. ഇതോടെ ലോക ടൂര്‍ ഫൈനല്‍സില്‍ ജയിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം സിന്ധുവിന് സ്വന്തം. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെയാണ് സിന്ധു തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍ 21-19, 21-17.

സെമിയില്‍ അഞ്ചാം സീഡും ലോക റാങ്കിങ്ങിലെ എട്ടാം സ്ഥാനക്കാരിയുമായ തായ്‌ലന്റിന്റെ രച്‌നോക് ഇന്റനോണിനെ വീഴ്ത്തിയാണ് സിന്ധു ഫൈനലിലെത്തിയത്.

ഗ്രൂപ്പ് ഘട്ടത്തില്‍ സിന്ധു ലോക ഒന്നാം നമ്പര്‍ താരം തായ് സൂയിങിനെയും ലോക രണ്ടാം നമ്പര്‍ അകാനെ യമാഗൂച്ചിയെയും കീഴടക്കിയിരുന്നു.

ഇന്ന് രാവിലെ 10.30 നായിരുന്നു ഫൈനല്‍ മത്സരം ആരംഭിച്ചത്. ഉജ്ജ്വല ഫോമില്‍ കളിച്ച സിന്ധു ഉടനീളം നൊസോമി ഒക്കുഹാരയ്ക്ക് വെല്ലുവിളിയുയര്‍ത്തി.

ഈ വര്‍ഷത്തെ സിന്ധുവിന്റെ ആദ്യ കിരീടനേട്ടം കൂടിയാണിത്.

Exit mobile version