‘ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളില്‍ മെസ്സി ഒന്നാമത്; ക്രിസ്റ്റ്യാനോ പട്ടികയില്‍ ഇല്ല’; റൊണാള്‍ഡോയുടെ പട്ടിക ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ഫുട്‌ബോള്‍ താരങ്ങളുടെ പട്ടികയുമായി മുന്‍ ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ. സൂപ്പര്‍ താരം ലയണല്‍ മെസിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. മുഹമ്മദ് സല, ഏദന്‍ ഹസാര്‍ഡ്, നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നിവരാണ് മറ്റുള്ള സ്ഥാനങ്ങളില്‍ ഉള്ളത്. അതെസമയം പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഒഴിവാക്കിയതാണ് ഏറെ ശ്രദ്ധേയമാണ്.

മെസിയാണ് ഒന്നാമന്‍ എന്നതില്‍ ഒരു തര്‍ക്കവുമില്ല. 20-30 വര്‍ഷം കൂടുമ്പോള്‍ മാത്രമേ മെസിയെ പോലൊരു കളിക്കാരനെ നമുക്ക് ലഭിക്കുകയുള്ളൂ- റൊണാള്‍ഡോ പറഞ്ഞു. ”ഹസാര്‍ഡിനേയും സലയേയും നെയ്മറേയും എനിക്ക് ഇഷ്ടമാണ്. എംബാപ്പെയുടെ കളി ശൈലി എന്റേതിനോട് സമാനതയുള്ളതാണ്. എന്നെപ്പോലെയാണ് എംബാപ്പെ കളിക്കുന്നത്. അവന് നന്നായി ഫിനിഷ് ചെയ്യാന്‍ അറിയാം. നല്ല വേഗവുമുണ്ട്. രണ്ട് കാലുകൊണ്ടും ഒരേ മികവോടെ ഷൂട്ട് ചെയ്യാന്‍ സാധിക്കുന്നു. ഞങ്ങള്‍ക്കിടയില്‍ ഒട്ടേറെ സാമ്യതകളുണ്ടെന്നും റൊണാള്‍ഡോ പറഞ്ഞു. പക്ഷേ, ഒരു താരതമ്യത്തിന് ഇല്ലെന്നും ഞങ്ങള്‍ രണ്ട് തലമുറയിലെ താരങ്ങളാണെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

ബ്രസീലിനായി മൂന്ന് ലോകകപ്പുകളില്‍ കളത്തിലിറങ്ങിയ താരം 15 ഗോളുകളാണ് നേടിയത്. ആകെ 98 മത്സരങ്ങളില്‍ ബ്രസീലിനായി ബൂട്ടു കെട്ടിയ റൊണാള്‍ഡോ 62 ഗോളുകള്‍ നേടി. ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ് റൊണാള്‍ഡോ.

Exit mobile version