ഡല്‍ഹിയില്‍ പരിശീലനം നടക്കുന്ന സമയത്താണ് ആരോ തന്നെ കാണാന്‍ വന്നിട്ടുണ്ടെന്ന് പറയുന്നത്…ഓങ്കോലറും സുഹൃത്തും ആയിരുന്നു അത്…ജീവിതത്തില്‍ അതുവരെ പരിചയമില്ലാത്ത ആള്‍ പിന്നീട് ജീവിതത്തിന്റെ പ്രധാന ഭാഗമാകുമെന്ന് അന്ന് കരുതിയിരുന്നില്ല; പ്രണയത്തെക്കുറിച്ച് മേരി കോം

മേരിയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഏറ്റവും പിന്തുണ നല്‍കുന്നത് ഭര്‍ത്താവ് ഓങ്കോലര്‍ കോമാണ്

ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണമെന്ന അപൂര്‍വനേട്ടം സ്വന്തമാക്കിയ ഇന്ത്യയുടെ അഭിമാന താരം എംസി മേരി കോം എന്ന മുപ്പത്തിയഞ്ചുകാരി, മേരിയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഏറ്റവും പിന്തുണ നല്‍കുന്നത് ഭര്‍ത്താവ് ഓങ്കോലര്‍ കോമാണ്. അദ്ദേഹവുമായുളള പ്രണയത്തെപ്പറ്റിയും വിവാഹ ജീവിതത്തെക്കുറിച്ചുമൊക്കെ മനസു തുറക്കുകയാണ് മേരി കോം.

ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് നേടിയതിന് ശേഷം രണ്ട് വര്‍ഷം ഈ മണിപ്പൂരിക്ക് പരിശീലനത്തിനായി ഡല്‍ഹിയിലേക്ക് ചേക്കേറേണ്ടിവന്നു. ഹിന്ദിയോ ഇംഗ്ലീഷോ വ്യക്തമായി അറിയില്ല. അതുകൊണ്ട് വളരെ കുറച്ച് മാത്രമെ സംസാരിക്കുകയുള്ളു. അതുകൊണ്ട് തന്നെ അവിടെ മേരിക്ക് ഏകാന്ത ജീവിതമായിരുന്നു. അതിനിടയില്‍ ഒരുദിവസം മേരിയെത്തെടി രണ്ട് സന്ദര്‍ശകരെത്തി. തനിക്കും സന്ദര്‍ശകര്‍ വന്ന് തുടങ്ങിയോ എന്ന് ചിന്തിച്ചു അവരെ കാണാനായി പോയി.
ഓങ്കോലറും സുഹൃത്തും ആയിരുന്നു മേരിയെ കാണാന്‍ എത്തിയത്. രണ്ട് പേരെയും അന്ന് മേരിക്ക് പരിചയമുണ്ടായിരുന്നില്ല. ജീവിതത്തില്‍ അതുവരെ പരിചയമില്ലാത്ത ആള്‍ പിന്നീട് ജീവിതത്തിന്റെ പ്രധാന ഭാഗമാകുമെന്ന് അന്ന് അവള്‍ കരുതിയിരുന്നില്ല.

ഓങ്കോലര്‍ അന്ന് ഡല്‍ഹിയിലായിരുന്നു താമസം. കോ-റം സ്റ്റുഡന്റ് യൂണിയന്റെ പ്രസിഡന്റുമായിരുന്നു. നോര്‍ത്ത് ഈസ്റ്റില്‍ നിന്നും ഡല്‍ഹിയില്‍ പഠിക്കാന്‍ വരുന്ന കുട്ടികള്‍ക്ക് വളരെ സഹായമായിരുന്നു ആ സംഘടന. അതുകൊണ്ട് തന്നെ അവിടുന്ന് വന്ന മേരികോമിന് എന്തെങ്കിലും സഹായം ആവശ്യമുണ്ടോയെന്ന് അറിയാനായിരുന്നു അന്ന് ഓങ്കോലര്‍ എത്തിയത്.

ആദ്യമൊക്കെ ഒരു സഹോദരനെ പോലെയാണ് മേരിക്ക് തോന്നിയിട്ടുള്ളത്. തന്റെ കാര്യങ്ങള്‍ തിരക്കുന്ന ഒരു ജ്യേഷ്ഠനെ പോലെയായിരുന്നു ആദ്യം അവര്‍ കരുതിയത്. അവധിയായിരുന്ന സമയങ്ങളില്‍ പോലും എന്ത് ആവശ്യമുണ്ടെങ്കിലും മടി കൂടാതെ വിളിക്കണമെന്ന് പറഞ്ഞിട്ടാണ് ഓങ്കോലര്‍ പോകുന്നത്.തന്നെ സഹായിക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടെന്ന് തോന്നല്‍ അവരില്‍ വന്നു തുടങ്ങി. പിന്നീട് നിരന്തരമായ ഫോണില്‍ ബന്ധപ്പെടാന്‍ തുടങ്ങി. മേരിയുടെ ഏകാന്തതയ്ക്കും വിരസതയ്ക്കും അന്ത്യമായി.

ഇതിനിടയില്‍ ഒരു ട്രെയിന്‍ യാത്രയില്‍ മേരി കോമിന്റെ പാസ്‌പോര്‍ട്ട് നഷ്ടമായി. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഒരു ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ല്‍ഷിപ്പിനായി വിദേശത്ത് പോവുകയും വേണം. വളരെ വിഷമാവസ്ഥയിലായിരുന്ന അവരെ അന്ന് സഹായിച്ചത് ഓങ്കോലറായിരുന്നു.

മണിപ്പൂരില്‍ നിന്ന് പാസ്‌പോര്‍ട്ട് ലഭിച്ചത് മുതല്‍ ഡല്‍ഹിയില്‍ എത്തുന്നതുവരെ മേരിക്ക് സഹായമായി ഓങ്കോലര്‍ ഒപ്പമുണ്ടായിരുന്നു. തനിക്ക് സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കാന്‍ ഒരാളെക്കിട്ടിയ സന്തോഷത്തിലായിരുന്നു മേരി. അവിടെ നിന്നും വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ സില്‍വര്‍ മെഡലുമായി തിരികെ വന്നത് ഏറെ സന്തോഷത്തോടെയാണ്. ഇതിനിടയില്‍ ഇരുവരും കൂടുതല്‍ അടുത്തു.

ഞായറാഴ്ച പരിശീലനത്തില്‍ നിന്നും ഒരു അവധി കിട്ടിയാല്‍ ഓങ്കോലറിനെ കാണാനായി പോകും. വിഷമഘട്ടങ്ങളില്‍ പോലും ഏറ്റവും സന്തോഷം തരുന്ന സമയമായിരുന്നു അതെന്ന് മേരി കോം പറയുന്നു.

അവരുടെ പശ്ചാത്തലം ഏകദേശം ഒരുപോലെയായിരുന്നു. ഭാഷയും ഒന്നായിരുന്നു. അതിനിടയില്‍ ഓങ്കോലറിന്റെ അമ്മയുടെ മരണം സംഭവിച്ചു. വളരെ വിഷമത്തിലായിരുന്ന ഓങ്കോലര്‍ വീട്ടിലേക്ക് തിരികെ പോകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മേരികോമിന്റെയും ഓണ്‍ലറിന്റെ പിതാവിന്റെയും ആഗ്രഹം ഓങ്കോലര്‍ പഠനം പൂര്‍ത്തിയാക്കണമെന്നായിരുന്നു.

2003ലാണ് അര്‍ജുനാ അവാര്‍ഡ് ലഭിക്കുന്നത്. ഇതിനിടയില്‍ വീട്ടില്‍ വിവാഹ ആലോചനയും ആരംഭിച്ചിരുന്നു. ഈ സമയത്താണ് ‘മേരിക്ക് ശരിക്കും തന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടോ’ എന്ന് ഓങ്കോലര്‍ ചോദിക്കുന്നത്. അതുവരെ ഒരു വിവാഹത്തിനെ കുറിച്ചേ ചിന്തിച്ചിട്ടില്ലാത്ത മേരി മറുപടി പറഞ്ഞില്ല.

 മേരിക്ക് വിവാഹ ആലോചനകള്‍ വരുന്നത് ഓങ്കോലറിന് അറിയാമായിരുന്നു. ഇക്കാര്യത്തില്‍ മേരിയെപ്പോലെ തന്നെ ഓങ്കോലറും വിഷമിച്ചിരുന്നു. ഒരു ദിവസം തനിയെ വന്ന് ഓങ്കോലര്‍ മേരിയോട് മാതാപിതാക്കളെ കാണണമെന്ന് പറഞ്ഞു. അവര്‍ക്ക് തന്നെ ഇഷ്ടപ്പെടുമോയെന്ന ആശങ്കയും ഓങ്കോലര്‍ പറഞ്ഞു. തന്നെ വിവാഹം ചെയ്യാനുള്ള ഓങ്കോലറിന്റെ ഉറച്ച തീരുമാനം കണ്ട് ഞെട്ടി.

വലിയ ഒറു ഭാവി തനിക്കായി കാത്തിരിക്കുകയാണെന്ന് മേരിക്ക് അറിയാമായിരുന്നു. ഈ സമയത്ത് വിവാഹം ചെയ്യണമോ എന്നത് വലിയ ചോദ്യമായി മേരിയുടെ ഉളളില്‍ അവശേഷിച്ചു. എന്നാല്‍ വിവാഹം നടന്നില്ലെങ്കില്‍ തനിക്ക് ഓങ്കോലറിനെ പോലയൊരു പങ്കാളിയെ കിട്ടില്ലെന്നും മേരിക്ക് ഉറപ്പായിരുന്നു.

എന്നാല്‍ വിവാഹത്തിന് ഇരു വീട്ടുകാരും എതിര്‍ത്തു. 2004ല്‍ മേരിയും ഓങ്കോലറും അവരുടെ നാട്ടിലേക്ക് പോയി. ഓങ്കോലര്‍ മേരിയുടെ വീട്ടിലെത്തി. എന്നാല്‍ അച്ഛനുമായുള്ള കൂടിക്കാഴ്ച വളരെ മോശമായിരുന്നു. അച്ഛന്‍ അദ്ദേഹത്തോട് വളരെ മോശമായാണ് പെരുമാറി. തന്റെ ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് മേരിയുടെ അച്ഛന്‍ ഒണ്‍ലറിനെ ഭീഷണിപ്പെടുത്തി.

അച്ഛന്‍ മോശം പെരുമാറ്റം മേരി കോമിനെ വളരെ വിഷമിച്ചു. ഓങ്കോലറിനെ ഉപേക്ഷിക്കാന്‍ അവള്‍ ഒരുക്കമല്ലായിരുന്നു. അങ്ങനെ മേരി വീട് വിട്ടിറങ്ങി. അതേസമയം ഇരു വീട്ടുകാരുടെയും സമ്മതപ്രകാരം വിവാഹം ചെയ്യാനായിരുന്നു ഓങ്കോലറിന് ആഗ്രഹം. ഒടുവില്‍ മേരിയുടെ അച്ഛന്‍ വിവാഹത്തിന് പച്ചക്കൊടി കാണിച്ചു. ആചാരപ്രകാരം 2005ല്‍ ഓങ്കോലര്‍ മേരിയുടെ കഴുത്തില്‍ താലിചാര്‍ത്തി. വിവാഹം നടത്തി. ഇന്ന് മൂന്ന് മക്കളുടെ സൂപ്പര്‍ മോമായി സന്തോഷ ജീവിതം നയിക്കുകയാണ് ഈ 35 കാരി.

Exit mobile version