ആറാം തവണയും വിശ്വകിരീടം ചൂടി മേരി കോം..! ഇന്ത്യയ്ക്ക് അഭിമാന നേട്ടം

ന്യൂഡല്‍ഹി: വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി മേരി കോമം. ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി മേരി കുതിച്ചുയര്‍ന്നു. 48 കി.ഗ്രാം ഫൈനലില്‍ യുക്രെയ്‌ന്റെ ഹന്ന ഒഖോട്ടയെയാണ് മേരി കോം കീഴടക്കിയത്. ലോക ചാമ്ബ്യന്‍ഷിപ്പില്‍ തന്റെ ഏഴാം കലാശപ്പോരാട്ടത്തിനിറങ്ങിയ മേരി കോം ഇത് ആറാമത്തെ തവണയാണ് കിരീടം സ്വന്തമാക്കുന്നത്. ഇതിന് മുമ്പ് 2002, 2005, 2006, 2008, 2010 എന്നീ വര്‍ഷങ്ങളിലും മേരി കോം വിശ്വകിരീടം ചൂടിയിരുന്നു.

Exit mobile version