രഞ്ജി ട്രോഫിക്ക് ഇടയിൽ പിച്ച് പരിശോധിക്കാൻ അതിഥിയായി പാമ്പ് എത്തി! കളി നിർത്തിവെച്ചു

വിജയവാഡ: ആവേശകരമായ രഞ്ജി ട്രോഫി മത്സരം നടക്കുന്ന മൈതാനത്തേക്ക് അതിഥിയായി പാമ്പ് എത്തിയതോടെ കളിമുടങ്ങി. രഞ്ജി ട്രോഫി ഗ്രൂപ്പ് എയിലെ ആന്ധ്ര – വിദർഭ മത്സരത്തിനു മുമ്പായി താരങ്ങൾ മൈതാനത്ത് ഇറങ്ങിയപ്പോഴാണ് പാമ്പിനെ കണ്ടത്.

വിജയവാഡയിലെ ഡേ. ഗോകരാജു ലിയാല ഗംഗാരാജു എസിഎ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു മത്സരം. പാമ്പ് മൈതാനത്തുകൂടി ഇഴഞ്ഞ് നീങ്ങുന്ന വീഡിയോ ബിസിസിഐ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. പാമ്പിനെ കണ്ടതോടെ മത്സരം അൽപ്പനേരം നിർത്തിവെച്ചെങ്കിലും അധികം താമസിയാതെ മത്സരം പുനഃരാരംഭിക്കാനായി.

മത്സരത്തിൽ ടോസ് നേടിയ വിദർഭ ക്യാപ്റ്റൻ ഫായിസ് ഫൈസൽ ആന്ധ്രയ്ക്കെതിരേ ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ താരം ഹനുമ വിഹാരിയാണ് ആന്ധ്രയെ നയിക്കുന്നത്.

Exit mobile version