പന്ത് വലത്തോട്ട്, ഗോളി ഇടത്തോട്ട്, നിര്‍ണായകമായി പെനാല്‍റ്റി കിക്ക്..! ഗോളിക്ക് പകരം പന്ത് തടഞ്ഞ് താരമായി നായ

പെനാല്‍റ്റി കിക്ക് എന്നാല്‍ നിര്‍ണായകമാണ്. ഗോള്‍ കീപ്പര്‍മാര്‍ക്ക് താരങ്ങളാകാനുള്ള നല്ല അവസരവും എന്നാല്‍ ഇവന്‍ അത്രപോരാ എന്നും ആളുകള്‍ വിലയിരുത്തുന്ന സമയമാണിത്. ലോകോത്തര കാല്‍പന്ത് കളിക്കാരുടെ ലിസ്റ്റില്‍ നമുക്ക് എണ്ണം പറഞ്ഞ നിരവധി ഗോള്‍കീപ്പര്‍മാര്‍ ഉണ്ട്. താരങ്ങളുടെ ചലനത്തിന് അനുസരിച്ച് ഒഴുക്കോടെ പന്തിന്റെ ദിശയിലേയ്ക്ക് പറന്ന് പന്ത് കൈപ്പിടിയിലൊതുക്കുന്ന ഗോളി കാണികളുടെ കണ്ണിലുണ്ണിയായി മാറുന്നത് പതിവുകാഴ്ചയാണ് താനും.

എന്നാല്‍ പന്ത് വരുന്ന വഴി മനസിലാക്കാന്‍ ഗോളി പരാജയപ്പെട്ടപ്പോള്‍ പെനാല്‍റ്റി രക്ഷപ്പെടുത്തിയത് ഒരു നായയാണ്. രാജ്യാന്തര മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. മത്സരത്തിന്റെയും താരങ്ങളുടെയും പേര് അധികൃതര്‍ പുറത്തു വിട്ടില്ലെങ്കിലും ചിത്രങ്ങള്‍ പുറത്തുവന്നത് ആവേശം ഇരിട്ടിപ്പിച്ചു.

ഗോള്‍കീപ്പര്‍ പോസ്റ്റിന്റെ വലതുമൂലയിലേയ്ക്ക് ചാടിയമ്പോള്‍ പന്ത് പോയത് പോസ്റ്റിന്റെ ഇടതുമൂലയിലേയ്ക്കാണ്. എന്നാല്‍ കൃത്യസമയത്ത് പോസ്റ്റിന്റെ ഇടതുമൂലയില്‍ എത്തിയ ഡാഷ്ഹണ്ട് വിഭാഗത്തില്‍പ്പെട്ട നായയുടെ ദേഹത്തു തട്ടി പന്ത് പുറത്തേക്ക് പോകുകയായിരുന്നു.

പന്ത് തടഞ്ഞെങ്കിലും പന്തിന്റെ വേഗത കാരണം നായ വലയില്‍ കയറുകയും ചെയ്തു. മത്സരം കാണാനെത്തിയവരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. നായ പെനാല്‍റ്റി രക്ഷപ്പെടുത്തിയതിനു ശേഷം റഫറിയെ കാര്യം പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്ന താരങ്ങളേയും വിഡിയോയില്‍ കാണാം…

Exit mobile version