ഐഎസ്എല്‍; ബംഗലൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

ബാംഗ്ലൂര്‍: ഐഎസ്എല്ലില്‍ ബംഗലൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്.

അമ്പത്തിനാലാം മിനിട്ടില്‍ ബംഗലൂരു എഫ്‌സി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ മിന്നല്‍ ഹെഡ്ഡറിലാണ് ബംഗലൂരു ജയിച്ചത്. ഡിമാസ് ഡെല്‍ഗാഡോയുടെ കോര്‍ണറില്‍ നിന്നായിരുന്നു ഛേത്രിയുടെ ഗോള്‍.

ഗോളടിച്ചശേഷവും ആക്രമണ ഫുട്‌ബോള്‍ തുടര്‍ന്ന ബംഗലൂരു ഏതാനും തവണ ഗോളിന് അടുത്തെത്തിയെങ്കിലും ഫിനിഷ് ചെയ്യാനായില്ല. 69-ാം മിനിറ്റില്‍ സമനില ഗോളടിക്കാന്‍ മെസ്സി ബൗളിക്ക് അവസരം ലഭിച്ചേങ്കിലും പാഴാക്കി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് തോല്‍വിക്ക് വഴങ്ങുകയായിരുന്നു.

ഈ കളിയിലും ബംഗലൂരു എഫ്‌സി ജയിച്ചതോടെ പോയന്റ് പട്ടികയില്‍ ബാംഗ്ലൂര്‍ എഫ്‌സി രണ്ടാം സ്ഥാനത്തേക്ക് കയറി. അഞ്ച് കളികളില്‍ രണ്ട് ജയവും മൂന്ന് സമനിലകളുമായി ഒമ്പത് പോയന്റാണ് ബംഗലൂരുവിനുള്ളത്. അഞ്ച് കളികളില്‍ ഒരു ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്താണ്.

Exit mobile version