ലോക കപ്പ് യോഗ്യതാ മത്സരം; ഇന്ത്യ ഇന്ന് ഒമാനെതിരേ ഇറങ്ങും

മസ്‌ക്കറ്റ്: ലോകകപ്പ് യോഗ്യതാ ഫുട്‌ബോള്‍ റൗണ്ടില്‍ ഇന്ത്യ ഇന്ന് ഒമാനെതിരെ ഇറങ്ങുന്നു. ചൊവ്വാഴ്ച രാത്രി 8.30ന് അല്‍ സീബ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയ്ക്ക് ഏറേ നിര്‍ണ്ണായകമാണ് ഈ മത്സരം.ഈ കളി ജയിച്ചില്ലെങ്കില്‍ ഇന്ത്യയുടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷ അവസാനിക്കും.

ആദ്യ മത്സരത്തില്‍ തോല്‍വി ഏറ്റ് വാങ്ങിയ ഇന്ത്യയ്ക്ക് പകരം വീട്ടാന്‍ കൂടിയുള്ള അവസരം കൂടിയാണിത്.ഗ്രൂപ്പില്‍ നാല് കളിയില്‍ നിന്ന് മൂന്ന് പോയന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. ഒന്‍പത് പോയന്റുള്ള ഒമാന്‍ രണ്ടാം സ്ഥാനത്തുമാണ്.

അവസാന രണ്ട് കളിയില്‍ അവസാനഘട്ടത്തിലെ ഗോളിലാണ് ഇന്ത്യ പരാജയത്തില്‍ നിന്ന് രക്ഷപ്പെട്ടത്. എന്നാല്‍ ഒമാന്‍ ഇറങ്ങുന്നത് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നാല് കളിയില്‍ മൂന്നിലും ജയിച്ചാണ് ഒമാന്‍ ഇറങ്ങുന്നത്.

Exit mobile version