യൂത്ത് ഒളിംപിക്‌സില്‍ തകര്‍ത്തടുക്കി ഇന്ത്യന്‍ യുവത്വം! മൂന്നാം സ്വര്‍ണ്ണം!

ഏഷ്യന്‍ ഗെയിംസിന് പിന്നാലെ അര്‍ജന്റീനയില്‍ നടക്കുന്ന യൂത്ത് ഒളിംപിക്സിലും ഇന്ത്യയുടെ മികച്ച മുന്നേറ്റം.

ബ്യൂണസ് ഐറിസ്: ഏഷ്യന്‍ ഗെയിംസിന് പിന്നാലെ അര്‍ജന്റീനയില്‍ നടക്കുന്ന യൂത്ത് ഒളിംപിക്സിലും ഇന്ത്യയുടെ മികച്ച മുന്നേറ്റം. ഷൂട്ടിങ്ങിലൂടെ ഇന്ത്യ മൂന്നാം സ്വര്‍ണ്ണം കൈപ്പിടിയിലൊതുക്കി. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് ഇന്ത്യ മൂന്നാം സ്വര്‍ണ്ണം സ്വന്തമാക്കിയത്.

ഇന്ത്യയുടെ സൗരഭ് ചൗധരിയുടേതാണ് സ്വര്‍ണ്ണനേട്ടം. ദക്ഷിണ കൊറിയയുടെ സങ് യുന്‍ഹോ വെള്ളിയും സ്വിറ്റ്സര്‍ലന്‍ഡിന്റെ സൊളാരി ജേസണ്‍ വെങ്കലവും സ്വന്തമാക്കി.നേരത്തെ ഏഷ്യന്‍ ഗെയിംസിലും സൗരഭ് സ്വര്‍ണം നേടിയിരുന്നു .

നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിളിലും ഭാരദ്വഹനത്തിലും ഇന്ത്യ സ്വര്‍ണ്ണം നേടിയിരുന്നു. മൂന്ന് സ്വര്‍ണ്ണവും 3 വെള്ളിയുമടക്കം ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 13 സ്വര്‍ണ്ണ മെഡലോടെ റഷ്യയാണ് ഒന്നാം സ്ഥാനത്ത്.

Exit mobile version