ചരിത്രം കുറിച്ച് വിനേഷ് ഫോഗട്ട്: കന്നി ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് ലോക ഗുസ്തി ചാമ്പ്യന്‍ഷില്‍ വെങ്കലം.
വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് വെങ്കലം നേടിയത്. ഇതോടെ 2020 ടോക്യോ ഒളിമ്പിക്‌സിലേക്ക് താരം യോഗ്യത നേടുകയും ചെയ്തു.

റെപ്പഷാഗെ റൗണ്ടില്‍ ഗ്രീസിന്റെ മരിയ പ്രെവൊലാരകിയെ തോല്‍പ്പിച്ചാണ് വിനേഷ് തന്റെ കന്നി ലോകചാമ്പ്യന്‍ഷിപ്പ് മെഡല്‍ സ്വന്തമാക്കിയത്. സ്‌കോര്‍: 4-1. റെപ്പഷാഗെ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ വിജയിച്ച് നേരത്തെ അടുത്ത വര്‍ഷം നടക്കുന്ന ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നു വിനേഷ്.

കൂടാതെ, ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമായും വിനേഷ് മാറി. കസാഖിസ്ഥാനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയിട്ടുള്ള ഗ്രീസില്‍ നിന്നുള്ള മരിയ പ്രിവൊലാര്‍ക്കിയെ പരാജയപ്പെടുത്തിയാണ് വിനേഷ് മെഡല്‍ കരസ്ഥമാക്കിയത്.

കോമണ്‍വെല്‍ത്ത് മെഡല്‍, ഏഷ്യന്‍ ഗെയിംസ് ഗോള്‍ഡ് മെഡല്‍ എന്നീ നേട്ടങ്ങള്‍ക്ക് ശേഷം ആദ്യമായി ലോക ചാമ്പ്യന്‍ഷിപ്പിലും വിനേഷ് തന്റെ കയ്യൊപ്പ് പതിച്ചിരിക്കുകയാണ്. ലോക ഒന്നാം നമ്പര്‍ താരം സാറാ ആന്‍ ഹില്‍ഡര്‍ ബ്രാന്റിനെ പരാജയപ്പെടുത്തി വിനേഷ് നേരത്തെ ഒരു ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ഉറപ്പിച്ചിരുന്നു.

Exit mobile version