ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; പിവി സിന്ധു ഫൈനലില്‍

സ്‌കോര്‍: 21-7 21- 14.

ബാസല്‍: പിവി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് താരം ചെന്‍ യു ഫെയെ തോല്‍പിച്ചാണ് ഇന്ത്യയുടെ പിവി സിന്ധു തുടര്‍ച്ചയായ മൂന്നാം ഫൈനലില്‍ എത്തിയത്.

ചൈനീസ് താരം ചെന്‍ യു ഫെയ് നാലാം സീഡും സിന്ധു അഞ്ചാം സീഡുമായിരുന്നു. പത്ത് തവണ ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ആറാം ജയമാണ് സിന്ധു നേടിയത്. സ്‌കോര്‍: 21-7 21- 14.

രണ്ടാം സെമിയിലെ റച്ചാനോക് ഇന്റാനോണ്‍- നൊസോമി ഒക്കുഹാര മത്സര വിജയിയാവും സിന്ധുവിന്റെ എതിരാളി. ലോക ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് പിവി സിന്ധു ഫൈനലില്‍ എത്തിയത്. എന്നാല്‍ 2017ലും 2018ലും കലാശപ്പേരില്‍ തോല്‍വിയായിരുന്നു

Exit mobile version