പിവി സിന്ധു മുന്നോട്ട്; ഹോങ്കോങ് താരത്തെ കീഴടക്കി നോക്കൗട്ട് റൗണ്ടിൽ

ടോക്യോ: ഇന്ത്യയുടെ ഒളിംപിക് മെഡൽ പ്രതീക്ഷയായ നിലവിലെ വെള്ളി മെഡൽ ജേതാവ് പിവി സിന്ധു വനിതാ സിംഗിൾസ് ബാഡ്മിന്റൺ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചു. ഈ വിജയത്തോടെ ഗ്രൂപ്പ് ജേതാവായാണ് സിന്ധു നോക്കൗട്ടിലേക്ക് കടന്നത്.

ടൂർണമെന്റിലെ ആറാം സീഡായ സിന്ധു ഹോങ്കോങ്ങിന്റെ നാൻ യി ചെയൂങ്ങിനെ അനായാസമായി കീഴടക്കിയാണ് സിന്ധുവിന്റെ കുതിപ്പ്. നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്റെ വിജയം. സ്‌കോർ: 21-9, 21-16

ഗ്രൂപ്പ് ജെ യിലാണ് സിന്ധു മത്സരിച്ചത്. ചെയൂങ് സിന്ധുവിന് കാര്യമായി വെല്ലുവിളി ഉയർത്തിയിരുന്നില്ല. ആദ്യ സെറ്റ് അനായാസം നേടിയ സിന്ധു രണ്ടാം സെറ്റിലാണ് ഒരു ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. മത്സരം 35 മിനിട്ട് മാത്രമാണ് നീണ്ടുനിന്നത്.

Exit mobile version