ആമയ്ക്ക് വിശപ്പ് സഹിക്കാന്‍ കഴിഞ്ഞില്ല; ഷെല്‍ഫില്‍ നിന്ന് ഭക്ഷണപൊതി പൊട്ടിച്ച് കഴിച്ച് വിശപ്പകറ്റുന്ന ആമ, വീഡിയോ

ഷെല്‍ഫില്‍ അടുക്കി വച്ചിരിക്കുന്ന ഭക്ഷണ പൊതികളില്‍ നിന്ന് ഒരു പൊതി ആമ പൊട്ടിക്കുന്നതും അതിനുള്ളിലെ ഭക്ഷണം കടിച്ചെടുത്ത് കഴിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണുവാന്‍ സാധിക്കുന്നു

ഷെല്‍ഫില്‍ അടിക്കി വെച്ചിരിക്കുന്ന ഭക്ഷണപൊതി പൊട്ടിച്ച് കഴിച്ച് വിശപ്പകറ്റുന്ന ആമയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ തംരംഗമാവുകയാണ്. അതേസമയം ആമയുടെ ദൃശ്യം പകര്‍ത്തിയത് എവിടെയാണെന്നുള്ള വിവരങ്ങള്‍ ലഭ്യമല്ല.

ഷെല്‍ഫില്‍ അടുക്കി വച്ചിരിക്കുന്ന ഭക്ഷണ പൊതികളില്‍ നിന്ന് ഒരു പൊതി ആമ പൊട്ടിക്കുന്നതും അതിനുള്ളിലെ ഭക്ഷണം കടിച്ചെടുത്ത് കഴിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണുവാന്‍ സാധിക്കുന്നു. ഒരാള്‍ ട്വിറ്ററില്‍ പങ്കുവച്ച ഈ വീഡിയോ ഇതിനോടകം തന്നെ 20 ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. രസകരമായ കമന്റുകളും ഈ വീഡിയോക്ക് ലഭിക്കുന്നുണ്ട്.

Exit mobile version