കല്ല്യാണ പന്തലിലും പബ്ജിയില്‍ മുഴുകി വരന്‍; അമ്പരന്ന് വധു! വൈറല്‍ വീഡിയോ

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് വിവാഹ പന്തലില്‍ ഇരുന്ന പബ്ജി കളിക്കുന്ന വരന്റെയും അദ്ദേഹത്തെ അത്ഭുതത്തോടെ നോക്കുന്ന വധുവിന്റേയും വീഡിയോകളാണ്.

ഇന്ത്യയിലെ യുവാക്കള്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ഒരുപോലെ പ്രിയങ്കരമായ ഒരു ഗെയിംമാണ് പബ്ജി. പബ്ജിയെ കുറിച്ച് ഞെട്ടിക്കുന്ന തരത്തില്‍ കുറേ റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. പബ്ജി കുട്ടികളുടെ പഠനത്തെ വരെ ബാധിക്കാന്‍ തുടങ്ങിയ അവസ്ഥയുമുണ്ട്. പലയിടങ്ങളിലും ഈ ഗെയിം നിരോധിച്ചിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് വിവാഹ പന്തലില്‍ ഇരുന്ന പബ്ജി കളിക്കുന്ന വരന്റെയും അദ്ദേഹത്തെ അത്ഭുതത്തോടെ നോക്കുന്ന വധുവിന്റേയും വീഡിയോകളാണ്. തനിക്കൊപ്പമിരിക്കുന്ന വധുവിനെ ഒട്ടും ശ്രദ്ധിക്കാതെയാണ് വരന്റെ പബ്ജി കളി.

ഗെയിം കളിക്കുന്നതിനിടെ ആരോ നല്‍കിയ സമ്മാനപ്പൊതി വരന്‍ തട്ടിത്തെറിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടയില്‍ നവവധു ചെറുക്കന്റെ മൊബൈലിലേക്കും മുഖത്തേക്കും നോക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഈ വീഡിയോ സത്യത്തില്‍ സംഭവിച്ചതാണോ അതോ ടിക് ടോക്കിനായി സൃഷ്ടിക്കപ്പെട്ടതാണോയെന്ന് വ്യക്തമല്ല. എങ്കിലും ലക്ഷകണക്കിന് കാഴ്ചക്കാരാണ് ഇതിനോടകം വീഡിയോ കണ്ടത്.

Exit mobile version