പപ്പാ…കമോണ്‍ പപ്പാ ! അച്ഛനെ പ്രോത്സാഹിപ്പിച്ച് സിവ; വൈറലായി ധോണിയുടെ മകളുടെ വീഡിയോ

അച്ഛനെ പ്രോത്സാഹിപ്പിക്കുന്ന ധോണിയുടെ മകളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്

ധോണിയെപ്പോലെത്തന്നെ മകള്‍ സിവയ്ക്കും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ സ്‌റ്റേഡിയത്തില്‍ അച്ഛനെ പ്രോത്സാഹിപ്പിക്കുന്ന ധോണിയുടെ മകളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ധോണി ക്രീസില്‍ നിന്ന് ബാറ്റ് ചെയ്യുമ്പോള്‍ മകള്‍ പ്രോത്സാഹിപ്പിക്കുകയാണ്.

പപ്പാ… കമോണ്‍ പപ്പ എന്ന് വിളിച്ച് പറയുന്ന സിവയുടെ വീഡിയോ വളരെപ്പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോയില്‍ സിവയ്‌ക്കൊപ്പം അമ്മ സാക്ഷിയേയും കാണാം. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മത്സരത്തില്‍ ധോണിയും ടീമും വിജയിക്കുകയും ചെയ്തു. ഇതിനുമുമ്പും പല വീഡിയോകളിലൂടെ സിവ ജന ഹൃദയങ്ങളില്‍ ഇടം നേടിയിരുന്നു. മലയാളം പാട്ടുപാടിയും, ചപ്പാത്തി പരത്തിയും, വിവിധ ഭാഷകള്‍ സംസാരിച്ചും ഈ കൊച്ചു മിടുക്കി ആരാധകരുടെ മനം കവര്‍ന്നിരുന്നു.

വീഡിയോ കാണാം…

Exit mobile version