ഡാന്‍സ് ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ നോട്ട് വലിച്ചെറിഞ്ഞു; വീഡിയോ പുറത്തായതോടെ ‘വെട്ടിലായി’ പോലീസുകാരന്‍

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു

നാഗ്പൂര്‍: റിപ്പബ്ലിക് ദിനത്തില്‍ ഡാന്‍സ് ചെയ്ത പെണ്‍കുട്ടികള്‍ക്ക് നോട്ടെറിഞ്ഞ് കൊടുത്ത പോലീസ് ഉദ്യാഗസ്ഥന് സസ്‌പെന്‍ഷന്‍. ബിവാപൂര്‍ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ പ്രമോദ് വാല്‍ക്കേയാണ് ഡാന്‍സ് ചെയ്തുകൊണ്ടിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ നോട്ട് എറിഞ്ഞത്.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. പോലീസ് യൂണിഫോമില്‍ കുട്ടികള്‍ക്ക് നേരെ നോട്ടുകള്‍ വലിച്ചെറിഞ്ഞ പ്രമോദിന്റെ നടപടി തെറ്റായിപ്പോയെന്നും സംഭവം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആകെ നാണക്കേടാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമോദിനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചത്.

Exit mobile version