കര്‍ത്താവേ.. ദൈവമേ, അമ്മേ കാളീ കാളീ..! എന്താ എന്ന് കരുതി അന്തം വിടേണ്ട.. ഒരു പെണ്‍കുട്ടി മൂക്കുകുത്താന്‍ പോയ കഥയാണ്; ഈ വൈറല്‍ വീഡിയോ കണ്ട് ചിരിച്ച് മറിയുകയാണ് സോഷ്യല്‍ ലോകം

ഇന്ന് മൂക്കുകുത്തുന്നത് ട്രെന്‍ഡായി മാറിയിരിക്കുന്നു. ആദ്യമൊക്കെ കല്ലുവെച്ച മൂക്കുത്തി ഇടുന്നത് ഫാഷനാണെങ്കില്‍ ഇന്ന് ചാര്‍ളി സ്റ്റൈലിലുള്ള വലിയ മൂക്കുത്തികളാണ് പെണ്‍കുട്ടികള്‍ക്ക് പ്രിയം..

അതുപോലെ തന്നെ പണ്ടൊക്കെ തട്ടാന്റെ അടുത്ത് പോയി കാരമുള്ളുകൊണ്ട് കുത്തുമെങ്കില്‍ ഇന്ന് ഗണ്‍ ഷോട്ട് പോലുള്ള ഉപകരണങ്ങള്‍ ഉണ്ട്. ബ്യൂട്ടി പാര്‍ലറിലും ഡോക്ടര്‍മാരും മൂക്ക് കുത്തി നല്‍കും. ഉറുമ്പ് കടിക്കുന്ന വേദനയാണ് കുത്തുമ്പോള്‍ ഉണ്ടാകൂ എന്നാണ് ബ്യൂട്ടീഷന്‍ പറയുക.. അങ്ങനെ പറഞ്ഞ് ഒരു യുവതി മൂക്കു കുത്താന്‍ പോയ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മൂക്കുകുത്താന്‍ ഇഷ്ടമായിട്ടാണ് പുള്ളിക്കാരി പോയത്. എന്നാല്‍ ഉപകരണങ്ങളെല്ലാം കണ്ടപ്പോള്‍ കൂവി നിലവിളിച്ച് ആകെ പ്രശ്‌നമാക്കി. ഈ രസകരമായ വീഡിയോ ആണ് സോഷ്യല്‍ ലോകത്ത് ഇന്ന് വൈറലായിരിക്കുന്നത്.

എന്നാല്‍ വീഡിയോക്ക് താഴെ രസകരമായ കമന്റുകളും വരുന്നുണ്ട്.
‘മൂക്ക് കുത്താന്‍ ഇനി അനസ്‌തേഷ്യ നല്‍കേണ്ടി വരുമോ..’
‘ മൂക്കിന് 2 തുളയിടാന്‍ ദൈവം എത്ര പണിപെട്ടുകാണും’എന്നെല്ലാമാണ് കമന്റുകള്‍ വരുന്നത്.

Exit mobile version