സുന്ദരമായ ജീവിതം സ്വപ്‌നം കാണുന്ന എല്ലാ യുവതി-യുവാക്കളും ഇത് കഴിക്കൂ…ടെലിബ്രാന്റ് ഷോയിലൂടെ സേവ് ദി ഡേറ്റ്; വെറൈറ്റി കല്ല്യാണം വിളിക്ക് കൈയ്യടിച്ച് സമൂഹമാധ്യമങ്ങള്‍

മഹേഷിന്റെയും നീതുവിന്റെയും സേവ് ദി ഡേറ്റ് വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്

ന്യൂജനറേഷന്‍ കല്ല്യാണത്തില്‍ സേവ് ദ ഡേറ്റ് വീഡിയോയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഇപ്പോഴത്തെ ട്രെന്‍ഡ് തന്നെയാണ് സേവ് ദി ഡേറ്റ് വീഡിയോകള്‍. മഹേഷിന്റെയും നീതുവിന്റെയും സേവ് ദി ഡേറ്റ് വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.

ടെലിബ്രാന്‍ഡ് ഷോ അവതരിപ്പിക്കുന്ന രീതിയിലാണ് ഇവര്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്. വീഡിയോയുടെ അവസാനം മാത്രമേ ഇതൊരു വിവാഹ ക്ഷണമാണെന്ന് മനസിലാകത്തുള്ളു. സസ്‌പെന്‍സ് നിറച്ച സേവ് ദി ഡേറ്റ് വീഡിയോ സമൂഹമാധ്യമങ്ങള്‍ കൈയ്യടിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ജനുവരി 23നാണ് മഹേഷ് നീതുവിനെ സ്വന്തമാക്കുന്നത്.

Exit mobile version