മോഹ മുന്തിരി വാറ്റിയ രാവ് …ഗാനത്തിന് നൃത്ത ചുവടുകളുമായി യുവതി

തീയ്യേറ്ററുകളില്‍ കോളിളക്കം സൃഷ്ടിച്ച ചിത്രമായിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിച്ച മധുരരാജ. ചിത്രത്തിലെ മോഹ മുന്തിരി വാറ്റിയ രാവ് എന്ന് തുടങ്ങുന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാനത്തില്‍ സണ്ണി ലിയോണിന്റെ നൃത്തചുവടുകളും വന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ ഇതേ പാട്ടിന് ഒരു ബസ് യാത്രയ്ക്കിടെ മതി മറന്ന് ചുവടുവയ്ക്കുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് വൈറലാവുന്നത്.

സംഗീത സംവിധായകന്‍ ഗോപി സുന്ദറാണ് വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്. പാട്ടിന്റെ താളത്തിനനുസരിച്ച് ഏറെ ശ്രദ്ധയോടെയാണ് സ്ത്രീ നൃത്തം വയ്ക്കുന്നത്.

തന്റെ ഗാനത്തോട് ഇത്രയധികം സ്‌നേഹം തോന്നുന്നതില്‍ ഏറെ സന്തോഷിക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Exit mobile version