ഇ-പാസ് സംവിധാനം നിര്‍ത്തലാക്കാനൊരുങ്ങി ഹിമാചല്‍പ്രദേശ്

E-pass | Bignewslive

ഷിംല : ഹിമാചല്‍പ്രദേശിലേക്ക് പ്രവേശിക്കാനുള്ള ഇ-പാസ് സംവിധാനം ജൂലൈ ഒന്ന് മുതല്‍ നിര്‍ത്താലാക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച അറിയിപ്പുണ്ടായത്.

ജൂലൈ ഒന്ന് മുതല്‍ അന്തര്‍സംസ്ഥാന ബസുകള്‍ക്കും സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങള്‍ക്കും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഒന്ന് മുതല്‍ മുഴുവന്‍ ജീവനക്കാരും ഹാജരാകണം. ബസുകളില്‍ അമ്പത് ശതമാനം മാത്രം യാത്രക്കാരെ കയറ്റാനാണ് അനുമതിയുള്ളത്. രാവിലെ 9 മുതല്‍ രാത്രി 8 വരെ എല്ലാ കടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. റസ്റ്ററന്റുകള്‍ രാത്രി പത്ത് മണി വരെ അനുവദിക്കും.

ഏതാനും നാള്‍ മുമ്പ് ഹിമാചലിലേക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഹിമാചലിന്റെയും ഹരിയാനയുടെയും അതിര്‍ത്തിയിലുള്ള പര്‍വാനൂ മേഖലയില്‍ വലിയതോതില്‍ വാഹനത്തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇ-പാസ് നിര്‍ത്തലാക്കാനുള്ള തീരുമാനം സംസ്ഥാനത്തെ ഹോസ്പിറ്റാലിറ്റി മേഖലയ്ക്കും ഹോട്ടലുടമകള്‍ക്കും വലിയ ആശ്വാസമാണുണ്ടാക്കിയിരിക്കുന്നത്.

Exit mobile version