നവകേരള നിര്‍മ്മാണം; കുവൈറ്റിലെ പ്രവാസികള്‍ നല്‍കിയത് 16 കോടി

കുവൈറ്റ് സിറ്റി: നവകേരള നിര്‍മ്മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുവൈറ്റില്‍ നിന്നും പിരിഞ്ഞു കിട്ടിയത് 16.44 കോടി രൂപ. നോര്‍ക്ക ഡയറക്ടര്‍ രവി പിള്ളയുടെ നേതൃത്വത്തില്‍ മുപ്പതു കോടി കണ്ടെത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും പകുതി തുക മാത്രമാണ് സമാഹരിക്കാനായത് .

ലോക കേരള സഭാംഗങ്ങളുടെ നേതൃത്വത്തില്‍ അബ്ബാസിയ യുണൈറ്റഡ് സ്‌കൂളില്‍ സംഘടിപ്പിച്ച നവകേരള നിര്‍മിതി സമ്മേളനത്തില്‍ ഡോ. രവി പിള്ള സംഭാവനകള്‍ ഏറ്റുവാങ്ങി. സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി മൊത്തം 16,44,35,624 രൂപയാണ് പിരിഞ്ഞു കിട്ടിയത്. പ്രളയകാലത്തു വ്യക്തികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സംഭാവനകള്‍ക്ക് പുറമെയാണിത്.

കനത്ത മഴയും കാലാവസ്ഥാ മുന്നറിയിപ്പുകളും ഉണ്ടായിട്ടും അന്യസംസ്ഥാന ത്തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് നവകേരള സമ്മേളനത്തിനെത്തിയത്. സാലറി ചാലഞ്ചിലൂടെ ഒരു കോടി രൂപ സമാഹരിച്ചു നല്‍കിയ നാഷണല്‍ ഹാജിരി ഗ്രൂപ്പിലെ തൊഴിലാളികളും പരിപാടിയില്‍ പങ്കെടുത്തു. പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം എന്‍ അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു.

Exit mobile version