യുഎഇയിലേക്ക് പോകാന്‍ സുവര്‍ണാവസരം: ജൂലൈ 15 മുതല്‍ 18 തികയാത്തവര്‍ക്ക് സൗജന്യ സന്ദര്‍ശക വിസ

മനാമ: ജൂലൈ 15 മുതല്‍ പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ യുഎഇയിലേക്ക് സൗജന്യ സന്ദര്‍ശക വിസ. എല്ലാ വര്‍ഷവും ജൂലൈ 15 മുതല്‍ സെപ്തംബര്‍ 15 വരെ യുഎഇയിലേക്ക് ഈ ആനുകൂല്യം ലഭിക്കും.

അച്ഛന്റേയോ അമ്മയുടെയോ കൂടെയായിരിക്കണം മക്കള്‍ യുഎഇയില്‍ എത്തേണ്ടത്. അവര്‍ക്ക് 18 വയസ് തികയാന്‍ പാടില്ല. മാതാപിതാക്കളുടെ വിസയുടെ കാലാവധി മക്കള്‍ക്ക് നല്‍കുന്ന സൗജന്യ സന്ദര്‍ശക വിസക്ക് പരിഗണിക്കില്ല. പൗരത്വ വിഭാഗം ഫെഡറല്‍ അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലായില്‍ വിസ പരിഷ്‌കരണത്തിന്റെ ഭാഗമായി മന്ത്രിസഭ ഇക്കാര്യം തീരുമാനിച്ചിരുന്നെങ്കിലും കഴിഞ്ഞ മാസം 19നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
യുഎഇ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നവര്‍ ഈ വേനല്‍ക്കാലത്തുതന്നെ സൗജന്യ വിസ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ തുറമുഖ, വിദേശ കാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ സയീദ് റകന്‍ റാഷിദി അഭ്യര്‍ഥിച്ചു. കഇഅ ഡഅഋ ലരവമിിലഹ െഎന്ന സ്മാര്‍ട്ട് ആപ്പ് വഴിയോ ംംം.ശരമ.ഴീ്.മല എന്ന വെബ്‌സൈറ്റ് വഴിയോ കുടുംബ ഫാമിലി വിസക്ക് അപേക്ഷിക്കാം.

രണ്ട് തരം സന്ദര്‍ശക വിസയാണ് യുഎഇ അനുവദിക്കുന്നത്. 30 ദിവസം കാലാവധിയുള്ള ഒറ്റ തവണ പ്രവേശന സന്ദര്‍ശക വിസക്ക് 200 ദിര്‍ഹ (ഏതാണ്ട് 3,750 രൂപ)മാണ് ഫീസ്. ഇതിന്റെ കാലാവധി 30 ദിവസം എന്ന കണക്കില്‍ രണ്ട് തവണ നീട്ടാം. 90 ദിവസം കാലാവധിയുള്ള ദീര്‍ഘ കാല സന്ദര്‍ശക വിസക്ക് 550 ദിര്‍ഹം (ഏകദേശം 10,312 രൂപ) വരും. 30 ദിവസം എന്ന കണക്കില്‍ ഇത് രണ്ട് തവണയായി ദീര്‍ഘിപ്പിക്കാം. ഓരോ വിസ നീട്ടലിനും 600 ദിര്‍ഹ(ഏകദേശം 11,249 രൂപ) മാണ് ഫീസ്.

Exit mobile version