യുഎഇയില്‍ താപനില 50 ഡിഗ്രിയിലേക്ക്; മുന്നറിയിപ്പ്

രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഉച്ചയ്ക്ക് ശേഷം അന്തരീക്ഷം മേഘാവൃതമായിരിക്കും.

അബുദാബി: യുഎഇയില്‍ താപനില കൂടുന്നു. താപനില 50 ഡിഗ്രിയോട് അടുക്കുന്നതായി ദേശീയ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം, വരും ദിവസങ്ങളില്‍ കനത്ത ചൂടായിരിക്കുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഉച്ചയ്ക്ക് ശേഷം അന്തരീക്ഷം മേഘാവൃതമായിരിക്കും.

രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ 44 മുതല്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില. തീരപ്രദേശങ്ങളില്‍ 39 മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെയും, പര്‍വത പ്രദേശങ്ങളില്‍ 34 മുതല്‍ 38 ഡിഗ്രി വരെ ചൂടുണ്ടാകുമെന്നും അറിയിപ്പുണ്ട്.

ശക്തമായ ചൂടില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചില സ്ഥലങ്ങളില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റടിക്കാന്‍ സാധ്യതയുണ്ട്. പൊടിക്കാറ്റ് കാരണമായി ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Exit mobile version