ജൂലൈയില്‍ ഇന്ധന വില കുറയ്ക്കാന്‍ യുഎഇ വില നിര്‍ണ്ണയ കമ്മിറ്റിയുടെ തീരുമാനം

കഴിഞ്ഞ നാല് മാസങ്ങളില്‍ യുഎഇയില്‍ തുടര്‍ച്ചയായി ഇന്ധനത്തിന് വില വര്‍ധിച്ചിരുന്നു

അബുദാബി: യുഎഇയില്‍ ഇന്ധന വില കുറയ്ക്കാന്‍ വില നിര്‍ണ്ണയ കമ്മിറ്റിയുടെ തീരുമാനം. ജൂലൈ ഒന്ന് മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. സൂപ്പര്‍ 98 പെട്രോളിന് 2.30 ദിര്‍ഹമായിരിക്കും അടുത്ത മാസത്തെ വില. ജൂണില്‍ 2.53 ദിര്‍ഹമാണിതിന്റെ നിരക്ക്.

സ്‌പെഷ്യല്‍ 95ന് നിലവിലുള്ള 2.42 ദിര്‍ഹത്തില്‍ നിന്ന് 2.18 ദിര്‍ഹമായി വില കുറയും. ഡീസല്‍ വിലയിലും ഒന്നാം തീയ്യതി മുതല്‍ കുറവുണ്ടാകും. കഴിഞ്ഞ നാല് മാസങ്ങളില്‍ യുഎഇയില്‍ തുടര്‍ച്ചയായി ഇന്ധനത്തിന് വില വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വരുന്ന മാസത്തില്‍ ഇന്ധനത്തിന് വില കുറയ്ക്കാന്‍ തീരുമാനമായത്.

Exit mobile version