തണലിടങ്ങളില്‍ 52 ഡിഗ്രി, സൂര്യപ്രകാശം ഏല്‍ക്കുന്നിടത്ത് 63 ഡിഗ്രി; വെന്തുരുകി സൗദിയും കുവൈറ്റും, രേഖപ്പെടുത്തിയത് ലോകത്തിലെ തന്നെ ഏറ്റവും കൂടിയ ചൂട്

ഈ വേനല്‍ക്കാലം മുഴുവന്‍ ഇതേ അവസ്ഥയില്‍ തന്നെ ആയിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ദുബായ്: തണലിടങ്ങളില്‍ 52 ഡിഗ്രിയും സൂര്യപ്രകാശം ഏല്‍ക്കുന്നിടത്ത് 63 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ചൂടാണ് കുവൈറ്റിലും സൗദിയും രേഖപ്പെടുത്തിയിരിക്കുന്നത്.

സൗദി അറേബ്യയിലെ അര്‍ മജ്മായില്‍ ഉച്ചയ്ക്ക് 55 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വേനല്‍ക്കാലം മുഴുവന്‍ ഇതേ അവസ്ഥയില്‍ തന്നെ ആയിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഖത്തര്‍, ബഹ്റൈന്‍, യുഎഇ തുടങ്ങിയ സ്ഥലങ്ങളിലും ഇതേ താപനില ഉയരുമെന്നാണ് കാലാവസ്ഥാ വെബ്സൈറ്റുകളുടെയും പ്രവചനം.

കുവൈറ്റില്‍ ഈ വേനലില്‍ കനത്ത ചൂടായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. അടുത്തമാസം സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നിടത്ത് 68 ഡിഗ്രി വരെയായി ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു. ഇതോടെ ആശങ്കയും പരന്നു കഴിഞ്ഞു. ഇറാഖിലെ തെക്കന്‍ പ്രവിശ്യയായ മേസാനില്‍ 55.6 ഡിഗ്രി സെല്‍ഷ്യസാണ് റിപ്പോര്‍ട്ട് ചെയ്തത്.

Exit mobile version