ദുബായിയില്‍ ബസ് അപകടത്തില്‍ മരിച്ച ഇന്ത്യന്‍ മോഡലിന്റെ മൃതദേഹം സംസ്‌കരിച്ചു

ദുബായിയിലെ ആഡംബര ഹോട്ടലായ പാം ജുമരിയയിലെ മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുകയായിരുന്നു റോഷ്‌നി

ദുബായ്: ദുബായിയില്‍ ഉണ്ടായ ബസ് അപകടത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മോഡല്‍ റോഷനി മൂല്‍ചന്ദനി(22) യുടെ മൃതദേഹം സംസ്‌കരിച്ചു. നാട്ടില്‍ നിന്നെത്തിയ പിതാവിന്റെയും സഹോദരന്റെയും സാന്നിധ്യത്തില്‍ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 7.45 ഓടെ ദുബായിലെ ജെബല്‍ അലി ഹിന്ദു ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.

ദുബായിയിലെ ആഡംബര ഹോട്ടലായ പാം ജുമരിയയിലെ മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുകയായിരുന്നു റോഷ്‌നി. നിരവധി ഫാഷന്‍ ഷോകളിലും സൗന്ദര്യ മത്സരങ്ങളിലും റോഷ്‌നി പങ്കെടുത്തിട്ടുണ്ട്.

അപകടത്തില്‍ മരിച്ച 17 പേരില്‍ 12 പേരും ഇന്ത്യക്കാരാണ്. ഇതില്‍ 8 പേര്‍ മലയാളികളാണ്. തലശ്ശേരി സ്വദേശികളായ ഉമ്മര്‍ ചോനോക്കടവത്ത്, മകന്‍ നബീല്‍ ഉമ്മര്‍, തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍. തൃശ്ശൂര്‍ സ്വദേശികളായ അറക്കാവീട്ടില്‍ മുഹമ്മദുണ്ണി ജമാലുദ്ദീന്‍, കിരണ്‍ ജോണി, വാസുദേവന്‍ കോട്ടയം പാമ്പാടി സ്വദേശി വിമല്‍ കുമാര്‍, രാജന്‍ പുതുയപുരയില്‍ ഗോപാലന്‍ എന്നിവരാണ് മരിച്ച മറ്റു മലയാളികള്‍.

Exit mobile version