അബുദാബിയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് വീണ്ടും കോടികളുടെ ഒഴുക്ക്; ബിഗ് ടിക്കറ്റിലെ 18.85 കോടിയുടെ സമ്മാനം പന്തളം സ്വദേശിക്ക്, 10 വരെയുള്ള സമ്മാനവും ഇന്ത്യാക്കാര്‍ക്ക്

ഭാര്യ ചിത്രയും മക്കളായ നേഹ, നിഹാല്‍ എന്നിവരോടുമൊപ്പം അബുദാബിയിലാണ് താമസം.

അബുദാബി: അബുദാബിയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് വീണ്ടും കോടികളുടെ ഒഴുക്ക്. ബിഗ് ടിക്കറ്റിലെ സമ്മാനങ്ങളായ കോടികളാണ് ഇന്ത്യയിലേയ്ക്ക് എത്തുന്നത്. പതിവു തെറ്റിക്കാതെ ഇത്തവണത്തെയും ഭാഗ്യവാന്‍ മലയാളി തന്നെയാണ്. പന്തളം സ്വദേശിയെയാണ് ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചത്. 18.85 കോടിയാണ് ടിക്കറ്റിലൂടെ ഇദ്ദേഹത്തിന് സ്വന്തമായത്.

പന്തളം കുടശ്ശനാട് സ്വദേശിയും അബുദാബിയില്‍ സ്വകാര്യ കമ്പനി ഡിസൈനറുമായ സഞ്ജയ് നാഥിനാണ് 18കോടിയിലധികം സ്വന്തമായത്. പത്ത് സമ്മാനങ്ങളില്‍ ഒന്‍പതും ഇന്ത്യക്കാര്‍ക്കാണ്. ഒരു സമ്മാനം പാകിസ്താന്‍ സ്വദേശിക്കാണ് ലഭ്യമായത്. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ അഞ്ചു പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിലൂടെയാണ് (കൂപ്പണ്‍ 211711) ഭാഗ്യം കൈവന്നത്.

സുഹൃത്ത്‌ ലൈവ് ഷോ കണ്ട് വിവരം അറിയിച്ചപ്പോഴാണ് സമ്മാനം ലഭിച്ച വിവരം അറിഞ്ഞത്. നറുക്കെടുപ്പില്‍ ഒപ്പംചേര്‍ന്ന എല്ലാവരുടെയും ഭാഗ്യമായാണിതെന്ന് 37കാരന്‍ പറഞ്ഞു. എട്ടാമത് തവണയെടുത്ത ടിക്കറ്റിനാണ് അപ്രതീക്ഷിത സമ്മാനം ലഭ്യമായത്. 12 വര്‍ഷമായി യുഎഇയിലുള്ള സഞ്ജയ് നാഥിന് ഇതാദ്യമായാണ് നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കുന്നത്. സമ്മാനത്തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. കുടുംബവുമായി ആലോചിച്ച് പിന്നീട് തീരുമാനിക്കുമെന്നും സഞ്ജയ് പറയുന്നു. ജോലിയില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും സഞ്ജയ് വ്യക്തമാക്കി. സാമൂഹിക സേവനത്തില്‍ തല്‍പരനായ താന്‍ എല്ലാ മാസവും നിശ്ചിത തുക ജീവകാരുണ്യത്തിനായി വിനിയോഗിക്കുക പതിവാണെന്നും പുതിയ സാഹചര്യത്തിലും അത് തുടരുമെന്നും പറഞ്ഞു.

ഭാര്യ ചിത്രയും മക്കളായ നേഹ, നിഹാല്‍ എന്നിവരോടുമൊപ്പം അബുദാബിയിലാണ് താമസം. ബിനു ഗോപിനാഥ് (1,00,000 ദിര്‍ഹം) ആഷിഖ് പുള്ളിശ്ശേരി (90,000), അനസ് ജമാല്‍ (80,000), സാഖിബ് നാസര്‍ മുഹമ്മദ് നാസര്‍ (70,000), സുഭാഷ് നായപാക്കില്‍ തിക്കല്‍വീട് (50,000), അബ്ദുല്‍ അസീസ് വലിയപറമ്പത്ത് (30,000), സുനില്‍കുമാര്‍ (20,000), അബ്ദുല്‍ മുത്തലിബ് ചുള്ളിയോടന്‍ കോമാച്ചി (10,000), ഒഫൂര്‍ കൂട്ടുങ്ങല്‍ മാമു (10,000) എന്നിവരാണ് മറ്റു വിജയികള്‍. ലാന്‍ഡ് റോവര്‍ വാഹനം ലഭിച്ചത് ബംഗ്ലാദേശുകാനായ ഷിപക് ബാരുവയ്ക്കാണ്.

Exit mobile version