ദുബായ് സ്‌കൂളുകള്‍ക്ക് പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ദുബായ്: പെരുന്നാള്‍ പ്രമാണിച്ച് ദുബായ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. നോളഡ്ജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്പ്‌മെന്റ് അതോറിറ്റിയാണ് അവധി അറിയിച്ചത്. സ്‌കൂളുകള്‍ക്ക് അഞ്ചു ദിവസമാണ് അവധി.

ജൂണ്‍ രണ്ട് ഞായറാഴ്ച്ച മുതല്‍ ജൂണ്‍ ആറ് വരെയാണ് അവധി. വാരാന്ത്യം കൂടി കഴിഞ്ഞ് ജൂണ്‍ ഒന്‍പതിനാണ് സ്‌കൂളുകള്‍ തുറക്കുക.

യുഎഇയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ചെറിയ പെരുന്നാളിന് ആറ് ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. യുഎഇ ഇസ്ലാമികകാര്യ വകുപ്പിന്റെ അനുമാനപ്രകാരം ഇത്തവണ റമദാനില്‍ 30 ദിനങ്ങളുണ്ടാകും.

Exit mobile version