ഷോജിത് എവിടെ..? ജാക്ക്‌പോട്ട് കമ്പനിയുടെ ഫോണ്‍വിളികളോട് പ്രതികരിക്കാതെ 28 കോടി അടിച്ച ഭാഗ്യശാലി!

ഷാര്‍ജയില്‍ എവിടെയാണ് അദ്ദേഹം താമസിക്കുന്നതെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായ്: കഴിഞ്ഞ ദിവസമാണ് അബുദാബിയില്‍ ജാക്ക്‌പോട്ട് നറുക്കെടുപ്പ് നടന്നത്. അതില്‍ വിജയി മലയാളിയായ കെഎസ് ഷോജിത് ആയിരുന്നു. 28 കോടിയാണ് ഷോജിതിനെ തേടിയെത്തിയത്. എന്നാല്‍ ഇന്ന് ആ ഭാഗ്യശാലിയെയാണ് എല്ലാവരും തിരയുന്നത്.

ഷോജിതിനെ തേടിയുള്ള ജാക്ക്‌പോട്ട് കമ്പനിയുടെ ഫോണ്‍കോളുകള്‍ക്കൊന്നും യാതൊരു പ്രതികരണവും ഇല്ല. ഇപ്പോള്‍ ഷാര്‍ജയില്‍ താമസക്കാരനായ ഷോജിതിനെ തേടുകയാണ് ഇവര്‍. ഏപ്രില്‍ ഒന്നിനാണ് ഷോജിത് ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങിയത്. ഷോജിതിനെ ബന്ധപ്പെടാനുള്ള ശ്രമം തുടരുമെന്നും അതിനു കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തെ തേടി വീട്ടിലേക്ക് പോകുമെന്നും ബിഗ് ടിക്കറ്റ് റാഫില്‍ നടത്തിപ്പുകാരനായ റിച്ചാര്‍ഡ് ഖലീജ് പറയുന്നു.

ഷാര്‍ജയില്‍ എവിടെയാണ് അദ്ദേഹം താമസിക്കുന്നതെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ എല്ലാ മാസവും ജാക്ക്പോട്ട് നടത്തുന്നത് ഈ കമ്പനിയാണ്.

Exit mobile version