ആരുമില്ലാതെ നോവനുഭവിക്കുന്ന പാകിസ്താന്‍ സ്വദേശിക്ക് കാരുണ്യത്തിന്റെ സഹായം നീട്ടി മലയാളികള്‍; പാകിസ്താന്‍ കൈയ്യൊഴിഞ്ഞ മനുഷ്യന് തണലായി ഇന്ത്യ

ദുബായ്: നിരാലംബരായ ആളുകളെ സഹായിക്കുന്നതിന് പാകിസ്താന്‍ ആ
ണെന്ന് നോക്കാതെ താരങ്ങളായി മലയാളികള്‍. ദുഹായ് കരാമ പാര്‍ക്കില്‍ ആരുമില്ലാതെ കഴിയുന്ന രോഗികള്‍ക്കും വീടില്ലാത്തവര്‍ക്കും അഭയം ഒരുക്കുകയാണ് അവര്‍. 49കാരനായ കറാച്ചി സ്വദേശി ഫാറൂഖ് മഹമൂദാണ് ജീവിതത്തിന്റെ താളം തെറ്റി ചൂടും തണുപ്പുമെല്ലാം ഏറ്റ് പാര്‍ക്കില്‍ കിടക്കുന്നത്.

ഫാറൂഖ് മഹമൂദിന് സബായ ഹസ്തം നീട്ടി എത്തിയിരിക്കുകയാണ് ജീസസ് യൂത്ത് ഔട്ട് റീച്ച് പ്രവര്‍ത്തകരായ ഷിജിന്‍, റോബിന്‍, ഷിബു,അയ്യപ്പദാസ്, നിപിന്‍ എന്നിവരും രഹ്ന എന്ന യുവതിയും. എന്നാല്‍ ഈ യുവാവ് ആരാണെന്നോ എവിടെ നിന്ന് വന്നു എന്നോ ഇവര്‍ ചിന്തിച്ചില്ല. ജോലി കഴിഞ്ഞുള്ള സമയവും അവധി ദിനങ്ങളും ഇവരെല്ലാം ഇദ്ദേഹത്തിന് കൂട്ടിരിക്കും.

ഫാറൂഖിന്റെ കഥ ഇങ്ങനെ..

ദുബായിലെ ഒരു ഹോട്ടലില്‍ ഉന്നതഉദ്യോഗസ്ഥനായി ജെലി ചെയ്യുകയായിരുന്നു ഫാറൂഖ്. അങ്ങനെ ഇരിക്കെ വീട്ടുകാര്‍ക്ക് വേണ്ടി ബാങ്കില്‍ നിന്ന് നാലു ലക്ഷം ദിര്‍ഹം വായ്പയെടുത്തു. എന്നാല്‍ മുഴുവന്‍ തുകയും അടയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. 3 ലക്ഷം ദിര്‍ഹം തിരിച്ചടച്ചു. ബാക്കി ഒരു ലക്ഷം അടക്കാനുണ്ട്. ഇതിനിടയ്ക്ക് ഫറൂഖിന് പക്ഷാഘാതം വന്നു. ഇതോടെ ജീവിതം കഷ്ടത്തിലായി. ഇടയ്ക്ക് കുടുംബത്തെ നാട്ടിലേയ്ക്കയച്ചു വായ്പ തിരിച്ചടക്കാടുള്ള ശ്രമം തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. പിന്നീട് ജോലി നഷ്ടപ്പെട്ടതോടെ ഇദ്ദേഹത്തിന് മടങ്ങാനുമായില്ല. താമസത്തിന് സ്ഥലമോ ഭക്ഷണമോ ചികില്‍സയോ ഇല്ലാതെ കരാമ പാര്‍ക്കില്‍ കഴിഞ്ഞ ഒരു മാസത്തോളം കഴിയുകയാണ്.

വളരെ അവിചാരിതമായിട്ടായിരുന്നു മലയാളി സംഘം അദ്ദേഹത്തെ കണ്ടുമുട്ടിയത്. ആരെങ്കിലും കൂടെ ഉണ്ടാകും എന്ന് കരുതി കുറച്ച് നേരം മാറിനിന്നു എന്നാല്‍ പന്തികേട് തോന്നിയതോടെ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് വിവരങ്ങള്‍ തിരക്കി. ജീവിതത്തില്‍ അടിപതറിയ പലനിമിഷങ്ങളും അദ്ദേഹം മലയാളി സംഘത്തോട് പറഞ്ഞു. സങ്കടങ്ങള്‍ കേട്ടപ്പോള്‍ സഹിച്ചില്ല പാകിസ്താനി ആണെന്ന് അറിഞ്ഞിട്ടും ഉപേക്ഷിക്കാന്‍ അവര്‍ക്ക് തോന്നിയില്ല.

ഉടന്‍ തന്നെ അദ്ദേഹത്തിന് വേണ്ട സഹായങ്ങള്‍ എത്തിച്ചു. കിടക്കാന്‍ മെത്തയും മറ്റു വസ്തുക്കളും നല്‍കി. രഹ്നയാണ് വീല്‍ചെയര്‍ എത്തിച്ചത്. തുടര്‍ന്ന് അവര്‍ പാക്കിസ്താന്‍ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും വേണ്ടത്ര പരിഗണന ലഭിച്ചില്ല. പക്ഷേ, അതൊന്നും കാര്യമാക്കാതെ എല്ലാ ദിവസവും അദ്ദേഹത്തിനരികിലെത്തുന്നു. പക്ഷാഘാതം തളര്‍ത്തിയ കൈകാലുകള്‍ നിര്‍ജീവമാണ്. പാര്‍ക്കില്‍ മുനിസിപാലിറ്റി അധികൃതര്‍ നിത്യവും വെള്ളം തളിക്കുമ്പോള്‍ അദ്ദേഹത്തെ മാറ്റി കിടത്തേണ്ടതുണ്ട്. ഇടയ്ക്ക് ദുബായ് റാഷിദ് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്നും ഡിസ്ചാര്‍ജ് ചെയ്യേണ്ടിവന്നു. അദ്ദേഹത്തിന് അടിയന്തര ചികിത്സ നല്‍കേണ്ടതിനാല്‍ അതിനുള്ള ശ്രമം നടത്തുന്നു

അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് അദ്ദേഹത്തിന് വേണ്ട സഹായമെല്ലാം ചെയ്തു. ദിവസവും അദ്ദേഹത്തിന് വേണ്ട ഭക്ഷണം എത്തിക്കുന്നുണ്ടെങ്കിലും കഴിക്കാന്‍ സമ്മതിക്കുന്നില്ല എന്ന് മലയാളി സംഘം വ്യക്തമാക്കി. ശുചിമുറിയില്‍ പോകാനും മറ്റും ആരേയെങ്കിലും ആശ്രയിക്കണം എന്നുള്ളതിനാലാണ് അദ്ദേഹം ഭക്ഷണം ഒഴിവാക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം എല്ലാവരും ചേര്‍ന്ന് ഫാറൂഖ് മഹമൂദിനെ കുളിപ്പിക്കുകയും ഷേവ് ചെയ്യിക്കുകയും ചെയ്തു. തന്നെ സഹായിക്കാന്‍ പാക്കിസ്താന്‍ കോണ്‍സുലേറ്റ് അധികൃതരോ നാട്ടുകാരോ എത്തിയിട്ടില്ലെന്ന് ഇദ്ദേഹം സങ്കടത്തോടെ പറയുന്നു. എത്രയും പെട്ടെന്ന് ബാങ്ക് വായ്പ തിരിച്ചടച്ച് സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചുപോകണമെന്നാണ് ഫാറൂഖ് മഹമൂദിന്റെ ആഗ്രഹമെന്ന് ഇദ്ദേഹത്തെ സഹായിച്ച സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഈപ്പന്‍ തോമസ് പറഞ്ഞു.

സഹായിക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍: 00971 56 1810827(റോബിന്‍ ജോര്‍ജ്), 056 6661335(ഫാറൂഖ്).

Exit mobile version