സൗദിയില്‍ സ്ത്രീകളുടെ തൊഴില്‍ സുരക്ഷയ്ക്കായി പുതിയ നിയമം വരുന്നു

സ്ത്രീകളുടെ സ്വകാര്യതയും, വിവേചനമില്ലായ്മയും ഉറപ്പ് വരുത്തുന്നതാകും പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍.

റിയാദ്: സൗദിയില്‍ സ്ത്രീകളുടെ തൊഴില്‍ സുരക്ഷയ്ക്കായി പുതിയ നിയമം വരുന്നു. പുതിയ നിയമം അടുത്താഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. സ്ത്രീകളുടെ സ്വകാര്യതയും, വിവേചനമില്ലായ്മയും ഉറപ്പ് വരുത്തുന്നതാകും പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍.

വനിതകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഒരുക്കുന്നതിനായി പ്രത്യേക സമിതി നിലവില്‍ വന്ന സാഹചര്യത്തിലാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നത്.

ജനുവരിയിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടന്നത്. സ്ത്രീകള്‍ക്ക് അനുയോജ്യമായ ജോലിസമയം, അര്‍ഹമായ ശമ്പളം, പ്രത്യേക പ്രാര്‍ത്ഥനാ സൗകര്യം, ശുചിമുറി തുടങ്ങിയവ ഉറപ്പുവരുത്താന്‍ നേരത്തെ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.

പുരുഷന്മാരോടൊപ്പം ഒരു സ്ത്രീ മാത്രം ജോലി ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനും നിര്‍ദേശം ഉണ്ട്. സ്ത്രീ തൊഴിലാളികള്‍ക്ക് പ്രത്യേക യാത്രാ സൗകര്യവും മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. അതേസമയം, സ്ത്രീകളുടെ തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അടുത്തയാഴ്ച പുറത്തിറക്കുമെന്ന് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ റാജി അറിയിച്ചു.

Exit mobile version