പ്രവാസികള്‍ക്ക് തിരിച്ചടി; സൗദി സെന്‍ട്രല്‍ മാര്‍ക്കറ്റുകളിലും സ്വദേശിവല്‍ക്കരണം

സൗദിയില്‍ സ്വദേശിവല്‍ക്കരണം സെന്‍ട്രല്‍ മാര്‍ക്കറ്റുകളിലേക്കും വ്യാപിപ്പിക്കുന്നു.

റിയാദ്: സൗദിയില്‍ വീണ്ടും പ്രവാസികള്‍ക്ക് തിരിച്ചടി. സൗദിയില്‍ സ്വദേശിവല്‍ക്കരണം സെന്‍ട്രല്‍ മാര്‍ക്കറ്റുകളിലേക്കും വ്യാപിപ്പിക്കുന്നു. കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സൗദിയില്‍ സ്വദേശിവല്‍ക്കരണം വ്യാപകമാക്കുന്നത്.

ഭാവിയില്‍ ചെറുകിട സംരംഭ മേഖലകളിലും സ്വദേശിവല്‍ക്കരണം നടപ്പാക്കാനാണ് തീരുമാനം. നേരത്തെ നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍, വാച്ച്, കണ്ണട, സ്‌പെയര്‍ പാര്‍ട്‌സ്, ഇല്കട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിങ്ങനെയുള്ള ചെറുകിട മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയിരുന്നു. ഇനിയും കൂടുതല്‍ സ്വദേശി വല്‍ക്കരണം നടപ്പാക്കാനാണ് സൗദിയുടെ തീരുമാനം.

Exit mobile version