സൗദിയില്‍ ഗതാഗത നിയമങ്ങള്‍ പാലിക്കുന്നവര്‍ക്കു പാരിതോഷികം പ്രഖ്യാപിച്ചു

സൗദിയില്‍ ഗതാഗത നിയമങ്ങള്‍ പാലിക്കുന്നവര്‍ക്കു പാരിതോഷികം പ്രഖ്യാപിച്ചു. ട്രാഫിക് നിയമങ്ങള്‍ പൂര്‍ണമായും പാലിക്കുന്നവരെ രഹസ്യ ട്രാഫിക് പോലീസുകാരാണ് നിരീക്ഷിച്ചു കണ്ടെത്തുക. ഗതാഗത സുരക്ഷാ നിലവാരം ഉയര്‍ത്തുന്നത് ലക്ഷ്യമിട്ട് ദേശീയ റോഡ് സുരക്ഷാ സെന്ററിന്റെ പങ്കാളിത്തത്തോടെ ട്രാഫിക് ഡയറക്ടറേറ്റിന്റേതാണ് പുതിയ പദ്ധതി.

റിയാദ്: സൗദിയില്‍ ഗതാഗത നിയമങ്ങള്‍ പാലിക്കുന്നവര്‍ക്കു പാരിതോഷികം പ്രഖ്യാപിച്ചു. ട്രാഫിക് നിയമങ്ങള്‍ പൂര്‍ണമായും പാലിക്കുന്നവരെ രഹസ്യ ട്രാഫിക് പോലീസുകാരാണ് നിരീക്ഷിച്ചു കണ്ടെത്തുക. ഗതാഗത സുരക്ഷാ നിലവാരം ഉയര്‍ത്തുന്നത് ലക്ഷ്യമിട്ട് ദേശീയ റോഡ് സുരക്ഷാ സെന്ററിന്റെ പങ്കാളിത്തത്തോടെ ട്രാഫിക് ഡയറക്ടറേറ്റിന്റേതാണ് പുതിയ പദ്ധതി.

ഗതാഗത സുരക്ഷാ നിലവാരം ഉയര്‍ത്തുന്നത് ലക്ഷ്യമിട്ട് നിരത്തുകളില്‍ ഡ്രൈവര്‍മാരുടെ പെരുമാറ്റ ശൈലി മികവുറ്റതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി പറഞ്ഞു.

മൂന്നു മാസം നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണ ക്യാംപെയിനിന്റെ ഭാഗമായി പത്ത് കാറുകള്‍ ഗതാഗത നിയമങ്ങള്‍ പാലിക്കുന്നവര്‍ക്കായി സമ്മാനിക്കും. ക്യാംപെയിനിന്റെ
അവസാനം നറുക്കെടുപ്പിലൂടെയാണ് കാറുകള്‍ക്ക് അര്‍ഹരായവരെ കണ്ടെത്തുന്നതെന്ന് ദേശീയ റോഡ് സുരക്ഷാ സെന്റര്‍ മേധാവി ഡോ. അലി അല്‍ ഗാംദി പറഞ്ഞു. കൂടാതെ നിരവധി പേര്‍ക്ക് അഞ്ഞൂറ് റിയാലിന്റെ പാരിതോഷികങ്ങളും നല്‍കും.

രാജ്യത്തുണ്ടാകുന്ന 85 ശതമാനം വാഹനാപകടങ്ങള്‍ക്കും കാരണം ഡ്രൈവര്‍മാരുടെ ഭാഗത്തുനിന്നുള്ള നിയമലംഘനങ്ങള്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ഈ പശ്ചാത്തലത്തിലാണ് ഗതാഗത സുരക്ഷാ നിലവാരം ഉയര്‍ത്തുന്നത് ലക്ഷ്യമിട്ട് ബോധവല്‍ക്കരണ ക്യാമ്പയിനു ട്രാഫിക് ഡയറക്ടറേറ്റ് തുടക്കമിട്ടത്.

Exit mobile version