ഹൃദയാഘാതം, സൗദിയിൽ മലയാളി യുവതി മരിച്ചു

കോഴിക്കോട്: സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവതി മരിച്ചു. കോഴിക്കോട് മലയമ്മ സ്വദേശിനി കരിമ്പലങ്ങോട്ട് റുബീന (35) ആണ് കിഴക്കന്‍ സൗദിയിലെ ജുബൈലിലെ താമസസ്ഥലത്ത് മരിച്ചത്. കുട്ടികളെ സ്‌കൂളില്‍ അയച്ച് വീട്ടില്‍ എത്തിയ ശേഷം ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

മകന്‍ വീട്ടില്‍ എത്തി വിളിച്ചപ്പോള്‍ പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് റുബീനയെ മരിച്ച നിലയില്‍ കണ്ടത്. എസ് എം എച്ച് കമ്പനി ജീവനക്കാരനായ ആര്‍ ഇ സി മുക്കം മുത്താലം സ്വദേശി അബ്ദുല്‍ മജീദാണ് റുബീനയുടെ ഭര്‍ത്താവ്. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version