യുഎഇയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സ്വന്തം

യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം മികച്ച സേവനം ചെയുന്ന കൊണ്ട് ഇന്ത്യ-യുഎഇ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നരേന്ദ്ര മോഡി വഹിച്ച പങ്ക് വളരെ വലുതാണെന്നാണ് എന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വീറ്റ് ചെയ്തു

ദുബായ്: പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് യുഎഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എല്ലാ തലത്തിലും ശക്തിപ്പെടുത്തുന്നതിനായി മോഡി നടത്തിയ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം. രാഷ്ട്രതലവന്മാര്‍ക്ക് യുഎഇ പ്രസിഡന്റ് നല്‍കുന്ന പരമോന്നത ആദരമാണ് സായിദ് മെഡല്‍.

നരേന്ദ്ര മോഡിയെ യുഎഇയുടെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം മികച്ച സേവനം ചെയുന്ന കൊണ്ട് ഇന്ത്യ-യുഎഇ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നരേന്ദ്ര മോഡി വഹിച്ച പങ്ക് വളരെ വലുതാണെന്നാണ് എന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വീറ്റ് ചെയ്തു.

Exit mobile version