‘വോട്ട് ചെയ്യേണ്ടത് സാമൂഹിക ഉത്തരവാദിത്വം’; യുഎഇയില്‍ പ്രവാസികളെ വോട്ട് ചെയ്യാന്‍ ഉപദേശിച്ച് റോബോട്ട്

ദുബായ് അഡ്രസ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ലോക നിര്‍മ്മിത ബുദ്ധി മേളയില്‍ പങ്കെടുക്കാനെത്തിയതാണ് മിത്ര

ദുബായ്: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ജനങ്ങളെ മനസിലാക്കി കൊടുത്ത് വോട്ട് ചെയ്യാന്‍ ഉപദേശിച്ച് ദുബായില്‍ കറങ്ങിനടക്കുകയാണ് ഒരു ഇന്ത്യന്‍ യന്തിരന്‍. കഴിഞ്ഞ
രണ്ടര വര്‍ഷം മുന്‍പ് ബംഗളുരുവില്‍ നിര്‍മ്മിച്ച ഹ്യൂമനോയിഡ് റോബോട്ട് ‘മിത്ര’യാണ് വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ജനങ്ങള്‍ക്ക് ബോധവല്‍ക്കരിച്ച് കൊടുക്കുന്നത്.

ദുബായ് അഡ്രസ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ലോക നിര്‍മ്മിത ബുദ്ധി മേളയില്‍ പങ്കെടുക്കാനെത്തിയതാണ് മിത്ര. ഇവിടെയെത്തുന്ന അതിഥികളെയും ഉപഭോക്താക്കളെയും സ്വീകരിക്കുകയും അവര്‍ക്കാവശ്യമായ സേവനങ്ങള്‍ നല്‍കയും ചെയ്യുന്ന വിഭാഗത്തിലുള്ള റോബോട്ടാണിത്.

വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രവാസികളെ ബോധ്യപ്പെടുത്താനായി ദുബായിലെ പലയിടങ്ങളിലും സന്ദര്‍ശനം നടത്തുകയാണ് മിത്ര ഇപ്പോള്‍. വോട്ട് ചെയ്യേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്നും എല്ലാ ഇന്ത്യക്കാരും വോട്ട് ചെയ്യണമെന്നുമാണ് മിത്രയുടെ സന്ദേശം.

Exit mobile version