യുഎഇയില്‍ പൊടിക്കാറ്റ്; വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോശം കാലാവസ്ഥ മൂലം ദൂരക്കാഴ്ച കുറയുന്ന സാഹചര്യമുണ്ടാകുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുക്കുന്നത്

അബുദാബി: യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോശം കാലാവസ്ഥ മൂലം ദൂരക്കാഴ്ച കുറയുന്ന സാഹചര്യമുണ്ടാകുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുക്കുന്നത്.

ശക്തമായ പൊടിയും കാറ്റുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതോടൊപ്പം സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും കണക്കിലെടുത്ത് മാത്രമേ വാഹനം ഓടിക്കാവൂ എന്ന് അബുദാബി പോലീസ് സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

യുഎഇയുടെ വിവധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version