ബ്യൂട്ടീഷന്‍ ജോലിക്കായി കുവൈറ്റില്‍ എത്തിച്ച യുവതിയെ അറബിക്ക് വിറ്റു; കൊടിയ പീഡനങ്ങള്‍ക്ക് ഒടുവില്‍ യുവതി രക്ഷപ്പെട്ട് നാട്ടിലെത്തി

lady hide face

കൊച്ചി: മൂവാറ്റുപുഴ സ്വദേശിനിയായ യുവതിക്ക് കുവൈറ്റിലെ കൊടിയ പീഡനങ്ങള്‍ക്ക് ഒടുവില്‍ മോചനം. ബ്യൂട്ടീഷന്‍ ജോലിക്കെന്ന വ്യാജേനെ കുവൈറ്റിലെത്തിച്ച യുവതിയെ റിക്രൂട്ട് ചെയ്തയാള്‍ അറബിക്ക് വില്‍ക്കുകയായിരുന്നു. പിന്നീട് അഞ്ച് മാസത്തോളം വീട്ടുജോലിക്കായി അറബിയുടെ കീഴില്‍ ഭക്ഷണം പോലും ലഭിക്കാതെ പീഡനങ്ങള്‍ക്കിരയായ യുവതി ബ്യൂട്ടീഷന്‍ സംഘടനയുടെ ശ്രമഫലമായാണ് നാട്ടില്‍ തിരിച്ചെത്തിയത്.

മൂവാറ്റുപുഴ സ്വദേശിയായ യുവതിയെ അഞ്ച് മാസം മുമ്പാണ് വീട്ടുജോലിക്കെന്ന വ്യാജേനെ കുവൈറ്റിലെത്തിച്ചത്. അവിടെയെത്തി വീട്ടു ജോലിക്കായി അറബിക്ക് കൈമാറുകയായിരുന്നു. ഭക്ഷണം പോലും കൃത്യമായി ലഭിക്കാതെ കൊടിയ പീഡനമേറ്റാണ് അവിടെ കഴിഞ്ഞത്. ഒടുവില്‍ തലചുറ്റി വീണ യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ അവിടെയുള്ള ജീവനക്കാര്‍ വഴിയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ബ്യൂട്ടീഷ്യന്‍ സംഘടന ഇടപെടുകയും ഇവരുടെ ശ്രമഫലമായി രക്ഷപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുകയും ആയിരുന്നു.

കുവൈറ്റിലെ ഏജന്റായ ഷംസുദ്ദീന്‍ എന്നയാള്‍ വിവിധ രാജ്യക്കാരായ നൂറോളം പേരെ തടവില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് രക്ഷപ്പെട്ടെത്തിയ യുവതി വെളിപ്പെടുത്തുന്നത്. വിമാനടിക്കറ്റിനടക്കം 60000 ത്തിലധികം രൂപ മുടക്കിയാണ് കുവൈറ്റിലെത്തിയത്. വ്യാജവിസ നല്‍കി വിദേശത്തെത്തിച്ച ഈരാറ്റുപേട്ടയിലെ മാക്‌സ്‌വെല്‍ എന്ന സ്ഥാപനത്തിനും ഉടമക്കും എതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് യുവതി.

Exit mobile version