അഞ്ച് വയസുകാരി ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവം; പാകിസ്താന്‍ യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി

കേസിന്റെ വിചാരണ മാര്‍ച്ച് 24ന് പുനഃരാരംഭിക്കും

ദുബായ്: അഞ്ച് വയസുകാരി ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തില്‍ പാക് യുവാവ് കുറ്റാക്കാരനാണെന്ന് കോടതി കണ്ടെത്തി. ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് അഞ്ചു വയസുകാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായാണ് പരാതി. അതേസമയം കോടതി വിചാരണയ്ക്കിടെ യുവാവ് കുറ്റം നിഷേധിച്ചു. എന്നാല്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

സംഭവമിങ്ങനെ കഴിഞ്ഞ നവംബറില്‍ നൈജീരിയന്‍ സ്വദേശിയായ യുവാവ് തന്റെ മകളെ ഭാര്യയുടെ അമ്മയെ ഏല്‍പ്പിച്ച് പുറത്ത് പോയി. ആ സമയം ഹോട്ടല്‍ മുറി വൃത്തിയാക്കാന്‍ വന്ന പാക് യുവാവ് അഞ്ചുവയസുകാരിയെ കടന്നു പിടിച്ച് ബലമായി ചംബിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ മുത്തശ്ശി അടുത്ത മുറിയിലായിരുന്നു. ഉടന്‍ തന്നെ ഇരുപത്തൊന്നുകാരനായ യുവാവ് റൂമില്‍ നിന്നും പുറത്ത് പോയി.

കുട്ടി ഉടന്‍തന്നെ തന്റെ മുത്തശ്ശിയോട് കാര്യം പറഞ്ഞു. അവര്‍ മരുമകനെ വിളിച്ച് വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. ശേഷം പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. കേസിന്റെ വിചാരണ മാര്‍ച്ച് 24ന് പുനഃരാരംഭിക്കും. അതുവരെയും പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കും.

Exit mobile version