ദുബായിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു

അഗ്നിശമന സേന സ്ഥലത്തെത്തി കാറിലെ തീ നിയന്ത്രണ വിധേയമാക്കി എന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കം പരിക്കില്ല

ദുബായ്: ദുബായിയില്‍ ഓടികൊണ്ടിരിക്കുന്ന കാറിലെ എഞ്ചിനില്‍ നിന്ന് തീ പടര്‍ന്നു. ശൈഖ് സായിദ് റോഡില്‍ സഫ പാര്‍ക്കിന് സമീപത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 2.12ഓടെ ആയിരുന്നു സംഭവം.

എഞ്ചിനില്‍ നിന്ന് ആദ്യം പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ട ഡ്രൈവര്‍ കാര്‍ നിര്‍ത്തി ഉടന്‍ തന്നെ പുറത്തിറങ്ങി. തുടര്‍ന്ന് മിനിറ്റുകള്‍ക്കകം കാര്‍ പൂര്‍ണ്ണമായും തീ കത്തുകയായിരുന്നു. അഗ്നിശമന സേന സ്ഥലത്തെത്തി കാറിലെ തീ നിയന്ത്രണ വിധേയമാക്കി എന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കം പരിക്കില്ല.

Exit mobile version