വ്യാജ തൊഴില്‍ പരസ്യങ്ങളില്‍ ജാഗ്രത പാലിക്കണം; മുന്നറിയിപ്പ് നല്‍കി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരവധി ഒഴിവുകള്‍ ഉണ്ടെന്ന് കാണിച്ചാണ് ഉദ്യോഗാര്‍ഥികളെ തട്ടിപ്പു സംഘം ലക്ഷ്യമിടുന്നത്

ദുബായ്: വ്യാജ തൊഴില്‍ പരസ്യങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ യുവാക്കള്‍ ജാഗ്രത പാലിക്കണമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കി. ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരവധി ഒഴിവുകള്‍ ഉണ്ടെന്ന് കാണിച്ചാണ് ഉദ്യോഗാര്‍ഥികളെ തട്ടിപ്പു സംഘം ലക്ഷ്യമിടുന്നത്.

യുഎഇയില്‍ മികച്ച ജോലിക്കായി കാത്തിരിക്കുന്ന യുവാക്കളെയാണ് തട്ടിപ്പു സംഘം ലക്ഷ്യമിടുന്നത്. എന്നാല്‍ ആരെങ്കിലും പറയുന്നത് കേട്ട് ഇറങ്ങി പുറപ്പെടരുതെന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം യുഎഇയിലെ മുന്‍നിര സര്‍വകലാശാലയില്‍ ജോലി വാഗ്ദാനം കിട്ടിയ ചില ഉദ്യോഗാര്‍ഥികള്‍ ഇതിനെ പറ്റി അന്വേഷിച്ചു ചെന്നപ്പോഴാണ് ഇത് തട്ടിപ്പാണെന്ന് മനസിലായത്. ഇത്തരത്തില്‍ പ്രമുഖ കമ്പനികളുടെ പേരില്‍ ഇന്ത്യന്‍ ഉദ്യോഗാര്‍ഥികള്‍ വഞ്ചിക്കപ്പെടുന്നതു പതിവായിരിക്കുകയാണ്. ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി വാഗ്ദാനത്തില്‍ വല്ല ദുരൂഹതയും തോന്നിയാല്‍ ഉടന്‍ തന്നെ വിവരം കോണ്‍സുലേറ്റിന് കൈമാറണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Exit mobile version