ഗര്‍ഭഛിദ്ര ഗുളികകളുടെ വന്‍ശേഖരവുമായി കുവൈത്തില്‍ വനിതാ ഗൈനക്കോളജിസ്റ്റ് പിടിയില്‍

കുവൈത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ 2000 ദിനാര്‍ ശമ്പളത്തോടെ ഇവര്‍ ജോലി ചെയ്ത് വരികയായിന്നു. ഇന്ത്യക്കാര്‍ക്കും ഫിലിപ്പൈനികള്‍ക്കും അനധികൃതമായി ഗര്‍ഭഛിദ്രത്തിനുള്ള ഗുളികകള്‍ നല്‍കിയിരുന്നതായി ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു.

കുവൈത്ത് സിറ്റി: ഗര്‍ഭഛിദ്രത്തിന് ഉപയോഗിക്കുന്ന ഗുളികളുടെ വന്‍ ശേഖരവുമായി വനിതാ ഗൈനക്കോളജിസ്റ്റ് പിടിയില്‍. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഡോക്ടറെ പിടികൂടിയത്. ഗുളികകള്‍ അനധികൃതമായി രാജ്യത്തേക്ക് കടത്തുകയായിരുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചത്.

കുവൈത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ 2000 ദിനാര്‍ ശമ്പളത്തോടെ ഇവര്‍ ജോലി ചെയ്ത് വരികയായിന്നു. ഇന്ത്യക്കാര്‍ക്കും ഫിലിപ്പൈനികള്‍ക്കും അനധികൃതമായി ഗര്‍ഭഛിദ്രത്തിനുള്ള ഗുളികകള്‍ നല്‍കിയിരുന്നതായി ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു.

ഒരു ഗുളികകയ്ക്ക് 100 കുവൈറ്റ് ദിനാര്‍ വീതം (23,000ലധികം ഇന്ത്യന്‍ രൂപ) ഈടാക്കിയായിരുന്നു. തുടര്‍ നടപടികള്‍ക്കായി ഡോക്ടറെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

Exit mobile version